India

മൂന്നാം ആണവ അന്തര്‍വാഹിനി രഹസ്യമായി ഇന്ത്യ നീറ്റിലിറക്കിയോ? റിപ്പോർട്ടുകൾ പുറത്ത്

ദില്ലി: രാജ്യം മൂന്നാം ആണവ അന്തര്‍വാഹിനി രഹസ്യമായി നീറ്റിലിറക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. അരിഹന്ത് ക്ലാസില്‍ വരുന്ന എസ്-4 ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതും ആണവമിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതുമായ അന്തര്‍വാഹിനിയാണ് ഇത്.

വിശാഖ പട്ടണത്താണ് അന്തര്‍വാഹിനി നീറ്റിലിറക്കിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ വിഷയങ്ങള്‍ സംബന്ധമായ പ്രസിദ്ധീകരണമായ ജയിന്‍സ് ഡിഫന്‍സ് വീക്കിലിയാണ് വിവരം പുറത്തുവിട്ടത്.

ജെയിന്‍സ് ഡിഫന്‍സ് വീക്കിലി ഡിസംബര്‍ 29 ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. റിപ്പോര്‍ട്ട് അനുസരിച്ച് നവംബര്‍ 23നാണ് അന്തര്‍വാഹിനി നീറ്റിലിറക്കിയത് എന്നും ഇപ്പോള്‍ തന്നെ കമ്മിഷനിങ്ങിന് തയ്യാറായിരിക്കുന്ന രണ്ടാം ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഗത് കിടന്നിരുന്ന വാര്‍ഫിലേക്കാണ് പുതിയ അന്തര്‍വാഹിനി നീക്കിയിരിക്കുന്നത് എന്നും ഉപഗ്രഹചിത്രങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായതെന്നും ജെയിന്‍സ് ഡിഫന്‍സ് വീക്കിലി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഇപ്പോള്‍ ലോഞ്ച് ചെയ്ത മൂന്നാം ആണവ അന്തര്‍വാഹിനി എസ്-4, അരിഹന്ത് ക്ലാസിലെ മുന്‍ഗാമികളേക്കാള്‍ അല്‍പം കൂടി വലുതാണെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത് പ്രസിദ്ധീകരണം പറയുന്നു. 7000 ടണ്‍ ഭാരമുള്ള അന്തര്‍വാഹിനിയുടെ നീളം 125.4 മീറ്ററാണ്.

അതേസമയം ആദ്യ അരിഹന്ത് അന്തര്‍വാഹിനിയ്ക്ക് 6000 ടണ്‍ ഭാരവും 111.6 മീറ്റര്‍ നീളവുമാണ് ഉള്ളത്.
എസ്-4ന് അധിക വലിപ്പം ഉണ്ടായതു കൊണ്ടു തന്നെ അതിന് കൂടുതല്‍ ആണവ മിസൈലുകള്‍ വഹിക്കാന്‍ കഴിയുമെന്നും ജയിന്‍സ് വീക്കിലി പറയുന്നു.

B4 Admin

Recent Posts

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

13 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

13 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…

13 hours ago

വീണയുടെ സ്വത്തുകള്‍ മരവിപ്പിയ്ക്കാന്‍ ഇ.ഡിയുടെ നീക്കം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലഘുലേഖ പുറത്തിറക്കി സി.പി.ഐ.എം. എക്സാലോജിക് വിവാദത്തില്‍ പുതിയ അങ്കം

സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…

14 hours ago

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

21 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

22 hours ago