India shines at The Oscars; PM congratulates the winners
ദില്ലി: ഓസ്കാർ വേദിയിൽ അംഗീകരിക്കപ്പെട്ട് ഇന്ത്യ. രണ്ട് ഓസ്‍കര്‍ പുരസ്‍കാരങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത് . ‘ദ എലഫന്റ് വിസ്‍പറേഴ്‍സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്‍കര്‍ കരസ്ഥമാക്കി. ഓസ്കാര്‍ ജേതാക്കളെ അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് വിജയികൾക്ക് അഭിനന്ദനം അറിയിച്ചത്.
ആര്‍.ആര്‍.ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനത്തിന്റെ ജനപ്രീതി ആഗോളമാണെന്നും വരും വർഷങ്ങളിലും ഈ ഗാനം ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈ പുരസ്ക്കാരം ലഭിച്ചതിൽ എം എം കീരവാണിയെയും മുഴുവൻ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.
അതേസമയം ‘ദി എലിഫന്റ് വിസ്പേഴ്സി’ന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ അറിയിച്ചു. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെയും പ്രാധാന്യം അവരുടെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…