Friday, March 29, 2024
spot_img

ഓസ്കാർ വേദിയിൽ തിളങ്ങി ഇന്ത്യ ; ജേതാക്കള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

ദില്ലി: ഓസ്കാർ വേദിയിൽ അംഗീകരിക്കപ്പെട്ട് ഇന്ത്യ. രണ്ട് ഓസ്‍കര്‍ പുരസ്‍കാരങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത് . ‘ദ എലഫന്റ് വിസ്‍പറേഴ്‍സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്‍കര്‍ കരസ്ഥമാക്കി. ഓസ്കാര്‍ ജേതാക്കളെ അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് വിജയികൾക്ക് അഭിനന്ദനം അറിയിച്ചത്.

ആര്‍.ആര്‍.ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനത്തിന്റെ ജനപ്രീതി ആഗോളമാണെന്നും വരും വർഷങ്ങളിലും ഈ ഗാനം ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈ പുരസ്ക്കാരം ലഭിച്ചതിൽ എം എം കീരവാണിയെയും മുഴുവൻ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.

അതേസമയം ‘ദി എലിഫന്റ് വിസ്പേഴ്സി’ന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ അറിയിച്ചു. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെയും പ്രാധാന്യം അവരുടെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Related Articles

Latest Articles