ഇന്ത്യൻ സൈന്യം പുറത്തുവിട്ട ദൃശ്യങ്ങൾ
ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിനിടെ സൈനിക താവളങ്ങൾ തകർക്കാനെത്തിയ പാക് മിറാഷ് ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതായി ഇന്ത്യൻ സൈന്യം. നേരത്തെ പാകിസ്ഥാന്റെ അമേരിക്കൻ നിർമ്മിത എഫ് 16 യും ചൈനീസ് നിർമ്മിത ജെഎഫ്-17ഉം ഇന്ത്യൻ സൈന്യം തകർത്തിരുന്നു. പിന്നാലെയാണ് പാകിസ്ഥാന്റെ ഫ്രഞ്ച് നിർമ്മിത മിറാഷ് വിമാനവും ഇന്ത്യ തകർത്തതായി രാജ്യം സ്ഥിരീകരിച്ചത്. തകർന്നുവീണ മിറാഷ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു സേന ഇക്കാര്യം വ്യക്തമാക്കിയത്. ആകാശത്തുവെച്ച് ശത്രുവിനെ നശിപ്പിക്കുന്നുവെന്ന അടിക്കുറിപ്പോടെ ഇന്ത്യൻ സേന എക്സ് പ്ലാറ്റ്ഫോമിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സേനാ മേധാവിമാർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഭാരതം തകർത്തവയിൽ ചൈനീസ്, തുർക്കി നിർമ്മിത ഡ്രോണുകൾ ഉണ്ടായിരുന്നുവെന്നും പാക് സൈനിക താവളങ്ങളിൽ ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആകാശ് മിസൈൽ കനത്ത നാശനഷ്ടം വിതച്ചതായും ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ പ്രയോഗിച്ചത് ചൈനീസ് ചൈനീസ് നിർമ്മിത പിഎൽ 15 മിസൈൽ ഇന്ത്യ തകർത്തുവെന്നും വാർത്താ സമ്മേളനത്തിൽ സേന വ്യക്തമാക്കിയിരുന്നു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കായിരിക്കും മോദി ജനങ്ങളോട് സംസാരിക്കുക. ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടുദിവസം പിന്നിടുമ്പോഴാണ് മോദി ജനങ്ങളെ അഭിസംബോധനചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ വസതിയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, സേനാ മേധാവിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി-റോ ഡയറക്ടർമാർ അടക്കമുള്ളവരുടെ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചത്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…