ധരംശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഹിമാചലിലെ ധരംശാലയിൽ വൈകിട്ട് ഏഴിന് കളി തുടങ്ങും. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. നായകന്‍ കൊഹ്‌ലിയുണ്ടെങ്കിലും മധ്യനിരയിലെ കരുത്തുകുറവ് ഇന്ത്യക്കു വെല്ലുവിളിയാണ് . ശ്രേയസ് അയ്യര്‍, ഫോമിലല്ലാത്ത ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കുക. സഹായത്തിന് ജഡേജയും ഹാര്‍ദ്ദിക് പാണ്ഡ്യയുമെത്തുന്നത് പ്രവചിക്കാനാകാത്ത മാറ്റം പ്രതീക്ഷിക്കുന്നു .
ബുമ്രയ്ക്കും ഭുവനേശ്വറിനും വിശ്രമം നൽകിയ പശ്ചാത്തലത്തില്‍ നവ്ദീപ് സൈനി, ദീപക് ചാഹര്‍, വാഷിംഗ്ടൺ സുന്ദര്‍, ക്രുനാൽ പാണ്ഡ്യ എന്നിവര്‍ക്കാകും ബൗളിംഗ് വിഭാഗത്തിന്‍റെ ചുമതല.
പുതിയ നായകന്‍ ക്വിന്‍റൺ ഡി കോക്കിന് കീഴിൽ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിരയിൽ വാന്‍ ഡെര്‍ ഡസന്‍, കാഗിസോ റബാഡ, ഡേവിഡ് മില്ലര്‍, എന്നിവരാണ് പ്രധാന താരങ്ങള്‍. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയെ ട്വന്‍റി- 20യിൽ തോൽപ്പിക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…