സഞ്ജു സാംസൺ
മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെയാണ് പ്രഖ്യാപിച്ചത്. അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ നിലവിൽ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഏകദിന ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്‍ജു സാംസണെ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത് ശർമ ക്യാപ്റ്റനാകുന്ന ടീമിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റർ ഋതുരാജ് ഗെയ്ക്‌വാദിനും ഇടം ലഭിച്ചു. 17 അംഗ ഏകദിന ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനു പുറമേ ഇഷാൻ കിഷനും ഇടം നേടിയിട്ടുണ്ട്. അതെ സമയം സഞ്ജുവിനെ ടെസ്റ്റ് ടീമിൽ പരിഗണിച്ചില്ല.
കെ.എസ്. ഭരത്തും ഇഷാൻ കിഷനുമാണ് ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ഋതുരാജ് ഗെയ്ക്‌വാദിനെയും രാജസ്ഥാന്റെ യുവതാരം യശസ്വി ജയ്സ്വാളിനെയും ടെസ്റ്റ് ടീമിലെടുത്തു.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാൾ, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്ഘട്ട്, നവ്ദീപ് സെയ്നി.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഷാർദൂല്‍ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, യുസ്വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക്, മുകേഷ് കുമാർ.
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…