Sports

ഇന്ത്യ-ശ്രീലങ്ക മത്സരം ;ആദ്യ ട്വന്റി 20 ഇന്ന് രാത്രി 7 മണിക്ക് , കളത്തിലിറങ്ങാൻ സഞ്ജുവും

മുംബൈ: പുതുവര്‍ഷത്തില്‍ ജയത്തോടെ തുടക്കമിടാമെന്ന മോഹത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് കളത്തിലിറങ്ങും. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരം മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴുമണിക്ക് നടക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ഇന്ത്യയുടെ യുവനിരയാണ് അണിനിരക്കുന്നത്.ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തിനിടെ വിരലിന് പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് ടീമിനെ നയിക്കേണ്ട ചുമതല പാണ്ഡ്യക്ക് ലഭിച്ചത്. മുതിര്‍ന്നതാരങ്ങളായ വിരാട് കോലി, കെ.എല്‍. രാഹുല്‍, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരമ്പരയില്‍ കളിക്കുന്നില്ല. കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഋഷഭ് പന്ത് ടീമിന്റെ ഭാഗമായിരുന്നില്ല. അടുത്തവര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളുടെ തുടക്കം കൂടിയാണ് പരമ്പര.ഹാര്‍ദിക് പാണ്ഡ്യക്കും പരമ്പര ഇതോടെ നിര്‍ണായകമാണ്. നിലവില്‍ ഐ.പി.എലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് പാണ്ഡ്യ.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ഇഷാന്‍ കിഷനും മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഇഷാന്‍ വിക്കറ്റ് കീപ്പറായി ഇറങ്ങിയാലും മധ്യനിരയില്‍ സഞ്ജു ഇറങ്ങാന്‍ സാധ്യതയുണ്ട്. വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവ് തന്നെയാണ് ബാറ്റിങ് പ്രതീക്ഷ. ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരും ബാറ്റിങ് നിരയെ ശക്തിപ്പെടുത്തും. ഓള്‍ റൗണ്ടര്‍മാരായി അക്സര്‍ പട്ടേലും ദീപക് ഹൂഡയും ടീമിലുണ്ട്. ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കൊപ്പം ബൗളിങ് നിരയില്‍ ഹര്‍ഷല്‍ പട്ടേലും ഉള്‍പ്പെട്ടേക്കും.ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുശേഷം ആദ്യയാണ് ശ്രീലങ്ക ടി20 മത്സരത്തിനിറങ്ങുന്നത്. റാങ്കിങ്ങിലും ഏറെ പിറകിലാണ് അവര്‍. ഇന്ത്യ ഒന്നാമതും ലങ്ക എട്ടാമതുമാണ്. ദസുന്‍ ഷനക നയിക്കുന്ന ടീമില്‍ വാനിന്ദു ഹസരങ്കയാണ് വൈസ് ക്യാപ്റ്റന്‍. പതും നിസങ്ക, ചരിത് അസലങ്ക, കുശാല്‍ മെന്‍ഡിസ് തുടങ്ങിയവരുടെ ബാറ്റിങ് മികവാണ് ലങ്കയുടെ പ്രതീക്ഷ.

Anusha PV

Recent Posts

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

37 mins ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

1 hour ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

2 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

2 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

2 hours ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

2 hours ago