പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍
ദില്ലി : ഭാരതം തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തിയാക്കി. ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുത്താണ് പിനാക റോക്കറ്റ് സംവിധാനത്തിന്റെ കൃത്യതയും സ്ഥിരതയും വിലയിരുത്തിയത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിലാണ് ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ചതാണ് പരിഷ്കരിച്ച ഇപ്പോഴത്തെ പിനാക. റഷ്യന്‍ ഗ്രാഡ് ബിഎം-21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് ഇന്ത്യൻ സേനയിൽ പിനാക സംവിധാനം ആദ്യമായി വിന്യസിച്ചത്. 1999-ലെ കാർഗിൽ യുദ്ധകാലത്തായിരുന്നു ആദ്യവിന്യാസം. യുദ്ധത്തിനിടെ, ഉയർന്ന പ്രദേശത്തുള്ള പാക് പൊസിഷനുകൾ തകർക്കുന്നതിൽ പിനാക വഹിച്ച പങ്ക് ഏറെ പ്രധാനമാണ്.
വിവിധ ഫീൽഡ് ഫയറിങ് റേഞ്ചുകളിൽ മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു പരീക്ഷണം. രണ്ട് ഇന്‍-സര്‍വീസ് പിനാക ലോഞ്ചറുകളില്‍ ഓരോന്നില്‍നിന്നും 12 റോക്കറ്റുകളുടെ പരീക്ഷണമാണ് ഡി.ആർ.ഡി.ഒ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കിയത്. പരീക്ഷണ വിജയത്തിൽ ഡി.ആർ.ഡി.ഒ.യെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രശംസിച്ചു. റോക്കറ്റ് സംവിധാനം ഇന്ത്യൻ സേനയിലേക്ക് സംയോജിപ്പിക്കുന്നതിന് മുൻപുള്ള എല്ലാ പരീക്ഷണങ്ങളും ഇതോടെ പൂർത്തിയായതായി ഡിആർഡിഒ അറിയിച്ചു. ഇതിനോടകം നിരവധി രാജ്യങ്ങളാണ് പിനാക വാങ്ങാനായി താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
അമേരിക്കയുടെ ഹിമാർസ് സംവിധാനത്തിന് തത്തുല്യമായോ ബദലായോ കണക്കാക്കപ്പെടുന്ന സംവിധാനമാണ് ഇന്ത്യയുടെ പിനാക. അർമേനിയയിൽ നിന്നാണ് പിനാകയ്ക്ക് ആദ്യ ഓർഡർ ലഭിച്ചത്. ഇപ്പോൾ, ഫ്രാൻസും തങ്ങളുടെ സൈനികശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നൂതന റോക്കറ്റ് സംവിധാനത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രാൻസുമായി ചർച്ചകൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്ത ആഴ്ചകളിൽ പിനാക പരീക്ഷിക്കാൻ ഫ്രാൻസ് തീരുമാനിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മഹാദേവന്റെ പിനാകം
പിനാകപാണി എന്നാണ് മഹാദേവനായ പരമശിവന്റെ പ്രശസ്തമായ നാമം. മഹാദേവന്റെ വില്ലായ പിനാകത്തിന്റെ മറ്റൊരു പേരാണ് അജഗവം. വിഷ്ണുപുരാണം ശിവപുരാണം തുടങ്ങിയ പുരാണസംസ്‌കൃത ഗ്രന്ഥങ്ങളിൽ പിനാകത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞിരിക്കുന്നു. ത്രിപുര ദഹനം ഭഗവാൻ സാധ്യമാകിയത് അജഗവം എന്ന വില്ലിൽ നിന്ന് തൊടുത്ത പാശുപതാസ്ത്രത്തിലൂടെയാണ്. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ ശക്തമായ പ്രതിരോധ സംവിധാനത്തിന് ഡിആർഡിഒ പിനാകം എന്ന് പേര് നൽകിയത്.
തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന…
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…