India

“കോവിഡ് നിയന്ത്രണ വിധേയമാക്കിയത് യേശു ! ഇന്ത്യയെ കോവിഡിൽ നിന്ന് രക്ഷിച്ചത് ക്രിസ്തുമതം! ഇന്ത്യയുടെ വികസനത്തിന് കാരണം ക്രിസ്ത്യാനികൾ !” തെലങ്കാന ആരോഗ്യ ഡയറക്ടറുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം; പദവിയിൽ നിന്ന് നീക്കണമെന്ന് ബിജെപി

ഹൈദരാബാദ്: ഇന്ത്യയിൽ കോവിഡ് നിയന്ത്രണവിധേയമാക്കിയത് യേശുവാണെന്നും, കോവിഡ് മഹാമാരിയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ക്രിസ്തുമതമാണെന്നുമുള്ള തെലങ്കാന ആരോഗ്യ ഡയറക്ടർ ജി ശ്രീനിവാസ റാവുവിന്റെ പ്രസ്താവന വിവാദമാകുന്നു. ഇന്ത്യയിലെ ആശുപത്രികളും ഡോക്ടർമാരും നിസ്സഹായരായിരുന്നെന്നും യേശുവിന്റെ ദയായാണ് ഈ രാജ്യത്തെ രക്ഷിച്ചതെന്നും ഒരു ക്രിസ്‌മസ്‌ പരിപാടിക്കിടെയാണ് റാവു വിവാദ പ്രസ്താവന നടത്തിയത്. മാത്രമല്ല ക്രിസ്ത്യാനികളാണ് ഈ രാജ്യത്തിന്റെ വികസനത്തിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ചൈന അടക്കമുള്ള രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനവും മരണവും രൂക്ഷമായ സാഹചര്യത്തിൽ രാജ്യം കനത്ത ജാഗ്രത നടപടികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഒരു സംസ്ഥാനത്തെ ആരോഗ്യ ഡയറക്ടർ തന്നെ ഇത്തരത്തിൽ നിരുത്തരവാദ പരമായ പ്രസ്താവനയിലൂടെ വിവാദത്തിൽപ്പെട്ടത്.

അതേസമയം തെലങ്കാന ബിജെപി ഘടകം ശ്രീനിവാസ റാവുവിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ചു. ഇത്തരം മണ്ടത്തരങ്ങൾ പൊതുവേദികളിൽ ഉന്നയിച്ച ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടിയെടുക്കണമെന്നും അദ്ദേഹം സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ബിജെപി നേതാവ് കൃഷ്ണ സാഗർ റാവു പറഞ്ഞു. ശ്രീനിവാസ റാവു ഉടൻ രാജിവച്ച് പോകണമെന്നും അതിനു തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ആരോഗ്യ വിദഗ്ധരുടെ ഉന്നത തല യോഗം വിളിച്ചിരുന്നു. രാജ്യത്ത് തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക്ക് നിർബന്ധമാക്കണം എന്നതടക്കമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഇന്നലെ നൽകിയിരുന്നു.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago