1 million patients and 5000 deaths per day in China
ബെയ്ജിങ് : ചൈനയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് റിപ്പോർട്ട്. പ്രതിദിനം 10 ലക്ഷം രോഗബാധിതർ ഉണ്ടാകുമെന്നും മരണ നിരക്ക് 5000 കടക്കുമെന്നും വിദഗ്ധർ പറയുന്നു. ജനുവരിയിലും മാർച്ചിലും പുതിയ കൊവിഡ് തരംഗങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യം തുടർന്നാൽ പുതുവർഷത്തോടെ 3.7 ദശലക്ഷം കേസുകൾ ചൈനയിൽ രേഖപെടുത്തുമെന്നും ബ്രിട്ടിഷ് വിശകലന കമ്പനിയായ എയർഫിനിറ്റിയുടെ റിപ്പോർട്ടുകളിൽ പറയുന്നു.
ഇതുവരെയുണ്ടായതിൽ വച്ച ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കാണ് ചൈനയിലെ കൊവിഡ് സാഹചര്യം പോയികൊണ്ടിരിക്കുന്നത്. 141 കോടി ജനസംഖ്യയുള്ള ചൈനയിൽ ഉണ്ടായതിലെ ഏറ്റവും വലിയ കൊവിഡ് തരംഗമാണ് വരാൻ പോകുന്നതെന്നാണ് മുന്നറിയിപ്പ്. . ജനുവരി പകുതിയോടെ പ്രതിദിന കേസുകൾ 37 ലക്ഷമായി ഉയരും. മാർച്ചിൽ ഇത് 42 ലക്ഷത്തിലേക്ക് എത്തും. കൊവിഡ് സീറോയിൽ നിന്നുള്ള പിന്മാറ്റം ചൈനക്ക് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ചൈനയ്ക്കു പുറമെ മറ്റു ചില ലോകരാജ്യങ്ങളിലും കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇന്ത്യയിലും കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം കനത്ത ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…