Featured

ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ; 2075ഓടെ അമേരിക്കയെ പിന്നിലാക്കുമെന്ന് റിപ്പോർട്ട് !

ഒന്നേകാൽ നൂറ്റാണ്ടു മുൻപ്‌, കൃത്യമായി പറഞ്ഞാൽ 1,890-കളിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. എന്നാൽ പിന്നീട് പിന്നിലായ ഇന്ത്യ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വീണ്ടും ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാൻ പോകുകയാണ്. എന്നാൽ ഇപ്പോഴിതാ, 2075 ഓടെ അമേരിക്കയെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് പുതിയ റിപ്പോർട്ട്. ലോകത്തിലെതന്നെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയ്‌ക്ക് മാറാനാകുമെന്നും അതിലൂടെ ജിഡിപിയിൽ വർധനവ് ഉണ്ടാകുമെന്നുമാണ് ഗോൾഡ്മാൻ സാക്‌സ് റിപ്പോർട്ടിൽ പറയുന്നത്. ന്യൂയോർക്ക് ആസ്ഥാനമായ അമേരിക്കൻ ബഹുരാഷ്‌ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കും, ധനകാര്യ സേവന ദാതാവുമാണ് ഗോൾഡ്മാൻ സാക്സ്.

ജനസംഖ്യവർധനവ്, സാങ്കേതിക വിദ്യയുടെ വേഗത എന്നിവയുടെ അടിസ്ഥാനതിൽ രാജ്യം വലിയ നേട്ടം കൈവരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞു അതിന്റെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണെന്ന് സാക്സ് വ്യക്തമാക്കി. സേവന മേഖല വളരുന്നതോടൊപ്പം കഴിവുള്ള വ്യക്തികളുടെ എണ്ണം, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യാ അനുപാതം തുടങ്ങിയവ കാരണം ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ഗോൾഡ്മാൻ സാക്സ് പറയുന്നു. ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയും കുട്ടികളുടെയും പ്രായമായവരുടെയും എണ്ണവും തമ്മിലുള്ള ഏറ്റവും മികച്ച അനുപാതമാണ് ഇന്ത്യയിലെ ജനസംഖ്യയെന്ന് ഗോൾഡ്മാൻ സാക്സ് വ്യക്തമാക്കി. അതിന്റെ ഭാഗമായി തൊഴിലാളികൾക്ക് കൂടുതൽ പരിശീലനവും നൈപുണ്യവും നൽകുകയും ചെയ്യുന്നുവെന്ന് ഗോൾഡ്മാൻ സാക്സിന്റെ റിസേർച്ച് ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ സന്തനു സെൻഗുപ്ത വ്യക്തമാക്കി. ഉൽപ്പാദന ശേഷി സജ്ജീകരിക്കുക, സേവനങ്ങൾ തുടരുക, അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച തുടരുക തുടങ്ങിയ കാര്യങ്ങൾ ഇന്ത്യയ്ക്ക് നിലവിലെ സാഹചര്യത്തിൽ സാധ്യമാണെന്നും സാക്സ് വ്യക്തമാക്കി.

admin

Recent Posts

അമേരിക്കയിൽ കുട്ടികളുടെ വാട്ടർപാർക്കിൽ വെടിവയ്പ്പ്; എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്‌പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…

21 mins ago

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; തോൽവി വിലയിരുത്തും, യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല…

25 mins ago

ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം

ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം

32 mins ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; തത്സമയ ദൃശ്യങ്ങളുമായി തത്വമയി

തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍…

53 mins ago

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…

1 hour ago

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

1 hour ago