foreigners
ദില്ലി: ടൂറിസം മേഖലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഒക്‌ടോബര്‍ 15 മുതല്‍ വിസ അനുവദിക്കും. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കാണ് ആദ്യം വിസ അനുവദിക്കുക. മാത്രമല്ല നവംബർ 15 മുതൽ സാധാരണ വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും വിസ അനുവദിക്കും.
അതേസമയം ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ വിസ അനുവദിക്കുന്നത് നിറുത്തി വച്ചിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മുതൽ വിമാന സര്‍വീസുകളും നിർത്തിവെച്ചിരുന്നു. എന്നാൽ നിലവിൽ കൊവിഡ് കേസുകളില്‍ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ് ടൂറിസം മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…