അബുദാബി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഗൾഫ് തലത്തിൽ ലുലു ഗ്രൂപ്പ് നടത്തുന്ന ‘ഇന്ത്യ ഉത്സവിന്’ അബുദാബിയൽ തുടക്കമാകും. തിങ്കളാഴ്ച അബുദാബിയിലെ അൽ വഹ്ദ മാളിലാണ് ആഘോഷങ്ങൾ നടക്കുക.
ഇന്ത്യൻ സംസ്‌കാരം, വ്യാപാരം, പാചകം എന്നിവയെ അടിസ്ഥാനമാക്കി ഗൾഫിലെ എല്ലാ ലുലു കേന്ദ്രങ്ങളിലും ‘ഇന്ത്യ ഉത്സവ്’ അരങ്ങേറുമെന്ന് ഗ്രൂപ്പ് ഡയറക്ടർ എം.എ സലീം പറഞ്ഞു. ഇന്ത്യ ഉത്സവിന്റെ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷം ഈ മാസം 17 വരെയും ജന്മാഷ്ടമി 17, 18 തിയതികളിലും ഗണേശ ചതുർഥി 25 മുതൽ 30 വരെയും ഓണാഘോഷം 30 മുതൽ സെപ്റ്റംബർ 8 വരെയും നടക്കും. കൂടാതെ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നവരാത്രി, ഒക്ടോബർ അവസാനം ദീപാവലി ആഘോഷങ്ങളും അരങ്ങേറും.
ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധത്തിന്റെ ആഘോഷം കൂടിയായിരിക്കും ഇത്. എല്ലാ വിഭാഗങ്ങളിലുമായി ഒട്ടേറെ പ്രമോഷനുകളും ഓഫറുകളും ഏർപ്പെടുത്തും. വിവിധ സംസ്ഥാനങ്ങളിലെ പാചകരീതികളും ലഘുഭക്ഷണങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഇന്ത്യൻ ഫുഡ് ഫെസ്റ്റിവലും, സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും ‘ഇന്ത്യ ഉത്സവിന്’ മാറ്റ് കൂട്ടും.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…