International

കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചയച്ചതിലൂടെ ഇന്ത്യ വിയന്ന ഉടമ്പടി ലംഘിച്ചു ; വലിയ രാജ്യങ്ങൾ രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകത്തെ മുഴുവന്‍ അത് അപകടകരമായി ബാധിക്കും ; ഇന്ത്യക്കെതിരെ വീണ്ടും ജസ്റ്റിൻ ട്രൂഡോ

ദില്ലി : കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചയച്ചതിലൂടെ ഇന്ത്യ വിയന്ന ഉടമ്പടി ലംഘിച്ചതായി ആവർത്തിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വലിയ രാജ്യങ്ങൾ രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകത്തെ മുഴുവന്‍ അത് അപകടകരമായി ബാധിക്കുമെന്നും ഇന്ത്യ ഏകപക്ഷീയമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും തങ്ങളുടെ ഭാഗം കേൾക്കാൻ തയാറാകുന്നില്ലെന്നും ട്രൂഡോ പറയുന്നു.

കനേഡിയൻ പൗരന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് വ്യക്തമായ സൂചന കിട്ടിയപ്പോൾ തന്നെ ഇന്ത്യൻ സർക്കാരുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎസ് ഉൾ‌പ്പെടെയുള്ള സഖ്യരാഷ്ട്രങ്ങളോട് വിഷയത്തിൽ ഫലപ്രദമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചിരുന്നു. രാജ്യാന്തര നിയമത്തെയും പരമാധികാരത്തെയും സംബന്ധിച്ച വിഷയമാണിതെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

ഒരു രാജ്യം മറ്റു രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മതിയായ പരിരക്ഷ നൽകാതിരുന്നാൽ അത് രാജ്യാന്തര ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. ഇന്ത്യയുമായി ക്രിയാത്മക ഇടപെടൽ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അത് തുടർന്നു കൊണ്ടിരിക്കും. നിലവിലുള്ള സംഘർഷം നീട്ടിക്കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും നിയമവാഴ്ചയെ എപ്പോഴും ഉയർത്തിപ്പിടിക്കുക എന്നതാണ് കാനഡയുടെ നിലപാടെന്നും ട്രൂഡോ വ്യക്തമാക്കി.

anaswara baburaj

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

2 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

2 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

2 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

3 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

3 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

3 hours ago