India

‘കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിൽ നിന്ന് ഭാരതത്തെ മോചിപ്പിക്കും’; ഛത്തീസ്ഗഡിലെ ദൗത്യത്തിൽ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് അമിത് ഷാ

റായ്പൂർ: ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ 29 കമ്യൂണിസ്റ്റ് ഭീകരരെ കൊലപ്പെടുത്തിയ ദൗത്യത്തിൽ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിൽ നിന്നും ഭാരതത്തെ മോചിപ്പിക്കാൻ മോദി സർക്കാർ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

‘ഇന്ന് ഛത്തീസ്ഗഡിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ നിരവധി കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഈ ദൗത്യത്തിന്റെ ഭാഗ്യമായ എല്ലാ ഉദ്യോഗസ്ഥരേയും ഞാൻ അഭിനന്ദിക്കുകയാണ്. പരിക്കേറ്റ ധീരരായ പോലീസ് ഉദ്യോഗസ്ഥർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിൽ നിന്നും ഈ രാജ്യത്തെ മോചിപ്പിക്കാൻ ഈ സർക്കാർ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. വികസനത്തിന്റേയും സമാധാനത്തിേന്റയും യുവാക്കളുടെ മനോഹരമായ ഭാവിയുടേയും ശത്രുവാണ് കമ്യൂണിസ്റ്റ് ഭീകരത.

സർക്കാർ ദൃഢനിശ്ചയത്തോടെയാണ് ഈ വിപത്തിനെതിരെ പോരാടുന്നത്. സുരക്ഷാസേനയുടെ ശ്രമങ്ങളിലൂടെയും സർക്കാരിന്റെ ശക്തമായ നയങ്ങൾ വഴിയും കമ്യൂണിസ്റ്റ് ഭീകരർ ഒരു ചെറിയ പ്രദേശത്ത് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. വൈകാതെ തന്നെ ഛത്തീസ്ഗഡും ഈ രാജ്യം മുഴുവനും ഈ വിപത്തിൽ നിന്ന് മുക്തമാകുമെന്നും’ അദ്ദേഹം പറഞ്ഞു.

25 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട കൊടും ഭീകരൻ ഉൾപ്പെടെ 29 ഭീകരരെയാണ് കഴിഞ്ഞ ദിവസം സുരക്ഷാ സേന വധിച്ചത്. ഭീകരരിൽ നിന്ന് വലിയ തോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

anaswara baburaj

Recent Posts

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ! സ്‌കൂട്ടറിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…

4 hours ago

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…

4 hours ago

ഭാരതത്തെ ആണവ ശക്തിയാക്കിയത് 1964 ലെ ജനസംഘത്തിന്റെ പ്രമേയം I AB VAJPAYEE

ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp

4 hours ago

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം ! സ്‌ഫോടനത്തിൽ വനവാസി യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…

5 hours ago

മൂന്നാം വരവ് തടയാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്

5 hours ago

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു ! പേവിഷ ബാധയുണ്ടോ എന്ന് സംശയം; പ്രദേശത്ത് ആശങ്ക

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…

5 hours ago