India

‘2047ഓടെ ഭാരതം വികസിത രാജ്യമായി മാറും; കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുണ്ടായത് വൻ പുരോഗതി’; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുണ്ടായത് വൻ പുരോഗതിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2047ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം വികസിത രാജ്യമായി മാറും. ഇതിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ശ്രീ കൽക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

”കഴിഞ്ഞ 10 വർഷത്തിനിടെ നാം കണ്ടത് രാജ്യത്തിന്റെ പുരോഗതിയും വികസനവുമാണ്. ഭാരതം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. 2047ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം വികസിത രാജ്യമായി മാറും. രാജ്യത്തെ ഓരോ പൗരന്മാർക്കിടയിലും ഇറങ്ങിച്ചെന്ന് സേവനം നൽകുന്ന പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നു” എന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഇന്ന് രാവിലെ 10 മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൽക്കി ധാം ക്ഷേത്രത്തിന് തറക്കല്ലിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമെ ശ്രീ കൽക്കി ധാം നിർമ്മാണ ട്രസ്റ്റ് ചെയർമാൻ ആചാര്യ പ്രമോദ് കൃഷ്ണം തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിൽ നിർമ്മിക്കുന്ന ഭാഗത്ത് പ്രധാനമന്ത്രി പൂജിച്ച കല്ല് സ്ഥാപിക്കുകയും ക്ഷേത്രത്തിന്റെ മാതൃക അനാച്ഛാദനം ചെയ്യുകയും ചെയ്തു.

anaswara baburaj

Recent Posts

വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ ബിജെപിയിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ റാണാഘട്ട്…

22 mins ago

കരമന അഖിൽ വധക്കേസ് !പ്രധാന പ്രതികളായ രണ്ട് പേർ പിടിയിൽ ; ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു

കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അപ്പുവുവെന്ന അഖിലും വിനീത് രാജും പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി…

1 hour ago

തൃശ്ശൂരിൽ പോലീസുകാരനെ കാണാതായിട്ട് അഞ്ച് ദിവസം !ഇരുട്ടിൽ തപ്പി പോലീസ്; . മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയ നിലയിൽ

ചാലക്കുടി: തൃശ്ശൂർ ആളൂർ സ്റ്റേഷനിലെ പോലീസുകാരനെ കാണാതായ സംഭവത്തിൽ ഇരുട്ടിൽ തപ്പി പോലീസ്. തൃശ്ശൂർ ആളൂർ സ്റ്റേഷനിലെ സിപിഒ സലേഷ്…

1 hour ago

ഇന്ത്യയെ വെട്ടിമുറിക്കുകയാണ് കോൺഗ്രസ്‌ ലക്ഷ്യം! രേവന്ത് റെഡ്‌ഡിയെ വാരിയലക്കി സ്മൃതി ഇറാനി |smrithi irani

ഇന്ത്യയെ വെട്ടിമുറിക്കുകയാണ് കോൺഗ്രസ്‌ ലക്ഷ്യം! രേവന്ത് റെഡ്‌ഡിയെ വാരിയലക്കി സ്മൃതി ഇറാനി |smrithi irani

1 hour ago

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

2 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അമിത് ഷാ ! ഏക സിവിൽ കോഡ് സാമൂഹിക പരിഷ്കരണമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു…

2 hours ago