Featured

പുതിയ ലക്ഷ്യവുമായി ഇന്ത്യ , പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഇസ്രോ |ISRO

ലോകത്തിനു മുന്നില്‍ ഇന്ത്യ തിളങ്ങിയ നിമിഷങ്ങളിൽ ഒന്നായിരുന്നു ചന്ദ്രയാൻ 3 യുടെ വിജയം ,അതിനുശേഷം ഇന്ത്യയുടെ ‘ആദിത്യ-എല്‍1’ ജനുവരിയില്‍ ലക്ഷ്യത്തിലെത്തും എന്ന വാർത്തകളും പുറത്ത് വരുന്നതിനിടയിൽ 2024 ൽ മികച്ച നേട്ടങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യ,
ഐഎസ്ആർഒയും നാസയും ചേർന്ന് വികസിപ്പിച്ച് 2024ൽ വിക്ഷേപിക്കാനൊരുങ്ങുന്ന ദൗത്യമാണ് നാസാ- ഇസ്രോ സിന്തെറ്റിക് അപർച്ചർ റഡാർ.

വിക്ഷേപണത്തിന് മുന്നോടിയായി ഇപ്പോഴിതാ പേടകത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഇസ്രോ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഇസ്രോയുടെ ജിഎസ്എൽവി മാർക്ക് 2 ആണ് നിസാറിനെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത്.

നിസാർ 12 ദിവസത്തിനുള്ളിൽ ഭൂമിയുടെ മുഴുവൻ ആകാശ ദൃശ്യം ചിത്രീകരിക്കും. ഭൂകമ്പങ്ങൾ, സുനാമികൾ, അഗ്‌നിപർവ്വത സ്ഫോടനങ്ങൾ, മണ്ണിടിച്ചിൽ എന്നിവ ഉൾപ്പെടെയുള്ള അപകടങ്ങളെയും ഭൂമിയുടെ ആവാസവ്യവസ്ഥ, മഞ്ഞ്, സസ്യങ്ങൾ, സമുദ്രനിരപ്പ് ഉയരം, ഭൂഗർഭജലനിരപ്പ് തുടങ്ങിയവയിലെ മാറ്റങ്ങളും മനസിലാക്കി വിവരങ്ങൾ ഭൂമിയിലേക്ക് എത്തിയ്ക്കുകയും ചെയ്യും. 2024 പകുതിയോടെ വിക്ഷേപണം നടക്കും.

ബഹിരാകാശ പര്യവേക്ഷണത്തിലും ഭൗമനിരീക്ഷണത്തിലും സുപ്രധാനമായ നാഴികക്കല്ലായിരിക്കും ഈ വിക്ഷേപണമെന്നാണ് വിലയിരുത്തൽ. ദൗത്യത്തിന്റെ വിക്ഷേപണത്തിനുള്ള എല്ലാ പിന്തുണയും നൽകുന്നത് ഇസ്രോയാണ്. രണ്ടു ബഹിരാകാശ വൻശക്തികൾ സംയുക്തമായി വിക്ഷേപിക്കുന്ന നിസാർ ദൗത്യം ഒരു ലോ എർത്ത് ഓർബിറ്റ് നിരീക്ഷണാലയമാണ്.ഭൂമിയുടെ കാർബൺ ചക്രത്തെക്കുറിച്ചും, അനുദിനം വഷളായി വരുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പഠിക്കുക എന്നതാണ് ‘നിസാർ’ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം

2023 ഓഗസ്റ്റ് 19-ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് സഞ്ചാരം തുടങ്ങിയ പേടകം ആദിത്യ L 1 125 ദിവസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ലക്ഷ്യസ്ഥാനത്തെത്തുക.പ്രതീക്ഷിച്ച പോലെ ജനുവരി ആറിന് ആദിത്യ-എല്‍1 ലാഗ്‌റേഞ്ചിയന്‍ പോയിന്റില്‍ എത്തുമെന്നും കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു. എന്‍ജിഒ ആയ വിജ്ഞാന ഭാരതി സംഘടിപ്പിച്ച ഭാരതീയ വിജ്ഞാന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

admin

Recent Posts

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

47 mins ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

2 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

2 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

3 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

3 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

3 hours ago