Sports

കളിയിലെ താരം ജഡേജ ; ഓസീസിനെ തകർത്ത് ഇന്ത്യ ,ഇന്ത്യയുടെ ജയം ആറ് വിക്കറ്റിന്

ദില്ലി : രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 115 റണ്‍സുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ജഡേജയാണ് ഓസീസിനെ തകർത്തത്. അശ്വിൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 52 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള ഒമ്പത് വിക്കറ്റുകളും ഓസീസിന് നഷ്ടമാകുകയായിരുന്നു.

43 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ. ലാബുഷെയ്ൻ 35 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.ഓസീസിന്റെ പത്ത് വിക്കറ്റും സ്വന്തമാക്കിയത് സ്പിന്നർമാരാണ്. ജഡേജ ഏഴും അശ്വിൻ മൂന്നും വിക്കറ്റ് സ്വന്തമാക്കി. രണ്ടിന്നിംഗ്‌സിലുമായി ജഡേജക്ക് പത്തും ആശ്വിന് ആറും വിക്കറ്റായി. രണ്ടാമിന്നിംംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഒരു റൺസെടുത്ത രാഹുലാണ് പുറത്തായത്. പൂജാരയും രോഹിതുമാണ് ക്രീസിൽ. ഇന്ത്യ നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലാണ്‌

Anusha PV

Recent Posts

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച സംഭവം ! ജീവനക്കാർക്കെതിരെ കേസ്; കപ്പൽ കസ്റ്റഡിയിലെടുക്കും

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 304, 337…

13 mins ago

ആശങ്കയൊഴിയാതെ കേരളത്തിലെ ആരോഗ്യമേഖല ! കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം; ആശുപത്രിയിൽ പോലീസ് എത്തിയിട്ടും കേസ് എടുത്തില്ലെന്ന് പരാതി

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനമേറ്റതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പേ കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദ്ദനം. കൊല്ലം…

49 mins ago

വിഷ്ണുപ്രിയ വധക്കേസ് ! പ്രതി ശ്യാംജിത്തിന് ജീവപര്യന്തം ! വിധി തൃപ്തികരമെന്ന് പ്രോസിക്യൂഷൻ

കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച്…

59 mins ago

വിമാനം ഉണ്ട് ; പക്ഷെ പറത്താൻ ആളില്ല !

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്.....! മാലിദ്വീപിന് പറ്റിയ അക്കിടി അറിഞ്ഞോ ?

2 hours ago