പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 304, 337 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അലക്ഷ്യമായി കപ്പലോടിച്ചതിനും, ജീവഹാനി വരുത്തിയതിനുമാണ് കേസ്. സാഗർ യുവരാജ് എന്ന കപ്പലിലെ ജീവനക്കാർക്കെതിരെയാണ് കേസ്. ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ഏറ്റെടുത്ത, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കപ്പലാണ് സാഗർ യുവരാജ്.
പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതിൽ നാല് പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ചാവക്കാട് മുനമ്പില്‍ നിന്നും 2 നോട്ടിക്കല്‍ മൈല്‍ അകലെ രാത്രി ഒരു മണിയോടെയായിരുന്നു അപകടം. കപ്പൽ ഇടിച്ചതിന്റെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളരുകയും എൻജിൻ ഘടിപ്പിച്ചിരുന്ന ഭാഗം കടലിലേക്ക് താഴ്ന്നു പോവുകയും ചെയ്തു. തെർമോകോൾ ഉണ്ടായിരുന്നതിനാൽ മുൻ ഭാഗം പൊങ്ങിനിന്നു.
പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. യാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബോട്ട് തകര്‍ന്നതോടെ രണ്ട് തൊഴിലാളികളെ കാണാതാവുകയായിരുന്നു. ഇടക്കഴിയൂര്‍ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലില്‍ നിന്നാണ് ഇവരുടെ മൃതദേഹം കിട്ടിയത്.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…