PM Narendra Modi announces Rs 2 lakh ex-gratia each for kin of Bharuch chemical factory blast victims
ദില്ലി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനിടയിലും കൊറോണ പ്രതിരോധ കുത്തിവയ്പിൽ വീണ്ടും ഒരു കോടി മറികടന്ന് ഇന്ത്യ. രാജ്യത്ത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തിവയ്പ്പാണ് ഇന്ന് നടന്നിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 50 കോടി പിന്നിട്ടുവെന്ന നേട്ടവും രാജ്യം സ്വന്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ വെളളിയാഴ്ച 79,964 കേന്ദ്രങ്ങളിലായി നടന്ന വാക്സിനേഷനിൽ 1,16,75,552 ഡോസുകൾ കുത്തിവച്ചിരുന്നു. ഓഗസ്റ്റിൽ രണ്ടാം തവണയാണ് ഒരു കോടി ഡോസ് വാക്‌സിൻ എന്ന നേട്ടം മറികടക്കുന്നത്. ഇക്കഴിഞ്ഞ 27ന് നടന്ന 100,64,032 കുത്തിവയ്പ്പാണ് ചൊവ്വാഴ്ച മറികടന്നത്. ഇതോടെ രാജ്യത്ത് ആകെ നൽകിയ വാക്സിൻ 65,03,29,061 ആയി. ഇതിൽ 50,12,44,655 പേർ ആദ്യ ഡോസും 14,90,84,406 പേർ രണ്ടാം ഡോസും സ്വീകരിച്ചവർ ആണ്.
അതേസമയം ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്നത്. മഹാരാഷ്‌ട്രയാണ് യുപിക്ക് പിന്നിൽ. ഏറ്റവും കൂടുതൽ രണ്ടാം ഡോസ് നൽകിയ സംസ്ഥാനം മഹാരാഷ്‌ട്രയാണ്. മധ്യപ്രദേശാണ് പട്ടികയിൽ മൂന്നാമത് ഉള്ളത്.ഇതുവരെ ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാൻ, കർകർണാടക എന്നീ സംസ്ഥാനങ്ങളാണ് ഒരു കോടി രണ്ടാം ഡോസ് നൽകിയത്.
കേരളത്തിൽ എറണാകുളം ജില്ലയാണ് ഏറ്റവും കൂടുതൽ വാക്‌സിനേഷൻ നടത്തിയത്. 34,18,763 ഡോസുകൾ ഇതുവരെ നൽകി. ഇതിൽ 25,52,113 ആദ്യ ഡോസും 8,66,650 രണ്ടാം ഡോസുമാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…