ജയ്പൂര്‍: ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഇനിമുതല്‍ അടിയന്തരഘട്ടത്തില്‍ ദേശീയപാതകളില്‍ ഇറങ്ങും. ഇതിനുവേണ്ടി വേണ്ടി നടത്തിയ ആദ്യ പരീക്ഷണം ഇന്ത്യന്‍ വ്യോമസേന വിജയകരമായി പൂർത്തിയാക്കി. രാജസ്ഥാനിലെ ജലോറില്‍ വ്യോമസേനയുടെ രണ്ട് യുദ്ധഹെലികോപ്ടറുകള്‍ റോഡില്‍ ഇറക്കിയാണ് ഇന്ത്യൻസേന പരീക്ഷണം പൂർത്തിയാക്കിയത്.
വ്യോമസേനയുടേയും നാഷണല്‍ ഹൈവേ അതോറിറ്റിയുടേയും നേതൃത്വത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതിനു ശേഷമാണ് ഹെലികോപ്ടറുകള്‍ നിരത്തില്‍ ഇറക്കിയത്. യുദ്ധങ്ങള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും യുദ്ധവിമാനങ്ങള്‍ റോഡുകളില്‍ ഇറക്കുവാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് അത് വലിയരീതില്‍ ഗുണം ചെയ്യും. പ്രതിരോധ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇത്തരത്തില്‍ ഒരു നീക്കം ഗതാഗത വകുപ്പ് നടത്തിയത്. രാജ്യരക്ഷ പരിഗണിച്ച് അവയുടെ പട്ടിക അതീവ രഹസ്യമായി തന്നെ സൂക്ഷിക്കാനാണ് തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി യുദ്ധവിമാനങ്ങള്‍ ഇറക്കുവാന്‍ സാധിക്കുന്ന 25 ഓളം റോഡുകള്‍ കേന്ദ്ര ഗതാഗതവകുപ്പ് കണ്ടെത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…