Featured

ഉയരങ്ങളിലെ പോരാളികൾക്ക് ഒരു ബിഗ് സല്യൂട്ട് | Indian Airforce Day

ഒക്ടോബര്‍ 8- ഇന്ത്യന്‍ വ്യോമസേനാ ദിനം. ഇന്ത്യന്‍ സേനയിലെ മൂന്ന് പ്രമുഖ വിഭാഗങ്ങളില്‍ ഒന്നാണ് വ്യോമസേന. ഇന്ത്യയുടെ വ്യോമസൈനിക പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ഇതിനുള്ളത്. ഇന്ത്യന്‍ സായുധ സേനയുടെ ആകാശസേനയാണ്് ഇന്ത്യന്‍ എയര്‍ ഫോഴ്സ് (ഐഎഎഫ്). ലോകത്തിലെ വായുസേനാ ശക്തികളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യന്‍ ആകാശം സുരക്ഷിതമാക്കുക, സായുധ പോരാട്ടസമയത്ത് വ്യോമയുദ്ധം നടത്തുക എന്നിവയാണ് വ്യോമസേനയുടെ പ്രാഥമിക ദൗത്യം. 1932 ഒക്ടോബര്‍ 8 ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സഹായസേനയായി ഔദ്യോഗികമായി ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് സ്ഥാപിതമായി. അതിനാലാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 08ന് വ്യോമസേനാ ദിനം ആഘോഷിക്കുന്നത്. 1947 -ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നാണ് വിളിച്ചിരുന്നത്. 1950 ല്‍ ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയപ്പോള്‍ ബ്രിട്ടീഷ് ബന്ധം സൂചിപ്പിച്ചിരുന്ന റോയല്‍ എന്ന വാക്ക് നീക്കം ചെയ്തു. അന്നുമുതല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എന്നാണ് അറിയപ്പെടുന്നത്.

1950 മുതല്‍ ഐ.എ.എഫ് അയല്‍ രാജ്യമായ പാകിസ്ഥാനുമായി നാല് യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗോവയിലെ പോര്‍ട്ടുഗീസ് ആധിപത്യം അവസാനിപ്പിച്ച ഓപ്പറേഷന്‍ വിജയ്, ഹിമാലയത്തിലെ സിയാച്ചിന്‍ മേഖലയിലെ ആധിപത്യം ഉറപ്പിച്ച ഓപ്പറേഷന്‍ മേഘദൂത്, മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞ ഓപ്പറേഷന്‍ കാക്റ്റസ്, ശ്രീലങ്കയിലെ സൈനിക നടപടിയായ ഓപ്പറേഷന്‍ പൂമലൈ എന്നിവയാണ് ഐഎഎഫ് ഏറ്റെടുത്ത മറ്റ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിലും ഐ.എ.എഫ് പങ്കെടുക്കാറുണ്ട്.

ഇന്ത്യന്‍ രാഷ്ട്രപതിയാണ് ഐ.എ.എഫിന്റെ സുപ്രീം കമാന്‍ഡര്‍ പദവി വഹിക്കുന്നത്. 1.40 ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ സേവനത്തിലുണ്ട്. ഇതില്‍ ഇരുപതു ശതമാനം ഓഫീസര്‍മാരാണ്. ഒന്നര ലക്ഷത്തോളമുള്ള ം വിമുക്ത സൈനികരും വ്യോമസേനയുടെ കരുത്താണ്. ഫോര്‍ സ്റ്റാര്‍ ഓഫീസറായ എയര്‍ ചീഫ് മാര്‍ഷലാണ് എയര്‍ ഫോഴ്സിന്റെ തലവന്‍. 2021 ഒക്ടോബര്‍ 01 ന് എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി, PVSM, AVSM, VM, ADC വ്യോമസേനാ മേധാവിയായി ചുമതലയേറ്റു. എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിംഗാണ് ഐഎഎഫിലെ ഇതുവരെയുള്ള ഏക പഞ്ച നക്ഷത്ര റാങ്ക് ഉദ്യോഗസ്ഥന്‍.

1961 -ന്റെ അവസാനം വരെയും ഗോവ ദാമന്‍ ദിയു എന്നീ സ്ഥലങ്ങള്‍ പോര്‍ച്ചുഗീസ് അധീനതയില്‍ ആയിരുന്നു. ന്യൂഡല്‍ഹിയും ലിസ്ബണും തമ്മിലുള്ള വര്‍ഷങ്ങളായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഇന്ത്യ ഗോവയിലെ പോര്‍ച്ചുഗീസ് കോളനി ആക്രമിക്കാന്‍ തീരുമാനിച്ചു.

ഓപ്പറേഷന്‍ വിജയ് എന്നറിയപ്പെടുന്ന സേനാനീക്കത്തില്‍ കരസേനയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ വ്യോമസേന കരുത്തറിയിച്ചു. ഡിസംബര്‍ 18 ന് രണ്ട് ആക്രമണങ്ങളിലൂടെ ഗോവയിലെ ഡബോളിം എയര്‍ഫീല്‍ഡിന്റെ റണ്‍വേ തകര്‍ത്തു. വായു സേനയുടെ ബോംബേറില്‍ ദിയുവിലെ കണ്‍ട്രോള്‍ ടവര്‍, വയര്‍ലെസ് സ്റ്റേഷന്‍, കാലാവസ്ഥാ കേന്ദ്രം എന്നിവയും തകര്‍ന്നു. തുടര്‍ന്ന് മറ്റു വഴികളില്ലാതെ പോര്‍ച്ചുഗീസുകാര്‍ കീഴടങ്ങി നാടുവിട്ടു, ഗോവ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി.

വ്യോമസേനാ ദിനം-ആകാശം ഭേദിക്കുന്ന അഭിമാനം

1971 അവസാനത്തോടെ, കിഴക്കന്‍ പാകിസ്ഥാനിലെ അസ്വസ്ഥതകളുടെ തീവ്രത, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബംഗ്ലാദേശ് വിമോചന യുദ്ധത്തിലേക്ക് നയിച്ചു. 1971 നവംബര്‍ 22 ന്, ഒരു സമ്പൂര്‍ണ്ണ യുദ്ധം ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ്, പാക്കിസ്ഥാന്‍ എയര്‍ ഫോഴ്‌സിലെ അമേരിക്കന്‍ നിര്‍മ്മിത F-86 സാബര്‍ ജെറ്റുകള്‍ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള ഗരീബ്പൂരിലെ ഇന്ത്യന്‍, മുക്തി ബാഹിനി സ്ഥാനങ്ങള്‍ ആക്രമിച്ചു. നാല് പിഎഎഫ് സേബര്‍മാരില്‍ രണ്ടുപേരെ ഐഎഎഫിന്റെ ചെറു പോര്‍ വിമാനങ്ങളായ ഫോലാണ്ട് വെടിവെച്ച് വീഴ്ത്തി.

ഡിസംബര്‍ 3 -ന്, ശ്രീനഗര്‍, അംബാല, സിര്‍സ, ഹല്‍വാര, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കെതിരെ PAF നടത്തിയ ശക്തമായ ആക്രമണങ്ങളെ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിമാനങ്ങളുടെ ബോംബിംഗില്‍ പാക്ക് വ്യോമസേനയുടെ താവളങ്ങള്‍ തകര്‍ന്നു. അവരുടെ വിമാനങ്ങള്‍ പറക്കാന്‍ പോലും ഇന്ത്യന്‍ സേന് അനുവദിച്ചില്ല. എഎഎഫിന്റെ ഗതാഗത വിമാനങ്ങള്‍ ധാക്കയില്‍ കീഴടങ്ങാനുള്ള ലഘുലേഖകള്‍ വിതരണം നടത്തി. പാകിസ്താന്‍ സൈന്യത്തെ കീഴടക്കാന്‍ പ്രേരിപ്പിച്ചു, കിഴക്കന്‍ പാകിസ്ഥാനില്‍ ആയുധം വച്ചു കീഴടങ്ങിയ വന്‍ പരാജയം പാകിസ്താന്‍ സൈന്യത്തെ നിരാശരാക്കി. അതിപ്പോഴും പാക്കിസ്ഥാന് മറക്കാനായിട്ടില്ല.

1988 നവംബര്‍ 3 രാത്രി, ഇന്ത്യന്‍ വ്യോമസേന മാലദ്വീപ് പ്രസിഡന്റ് ഗയൂമിന്റെ അഭ്യര്‍ത്ഥന മാനിച്ച് വിദൂര ഇന്ത്യന്‍ മഹാസമുദ്ര ദ്വീപസമൂഹമായ മാലദ്വീപില്‍ സൈനിക സഹായത്തിന് രഹസ്യപദ്ധതി തയ്യാറാക്കി. 2,000 കിലോമീറ്റര്‍ (1,200 മൈല്‍) അകലെയുള്ള ആഗ്രയില്‍ നിന്ന് ഒരു പാരച്യൂട്ട് ബറ്റാലിയന്‍ ഗ്രൂപ്പിനെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു. ഓപ്പറേഷന്‍ കാക്റ്റസ് എന്നറിയപ്പെട്ട സൈനിക സഹായം വ്യോമസേനയുടെ കരുത്തിന്റെ പര്യായമാണ്. ഇന്ത്യന്‍ പാരാട്രൂപ്പര്‍മാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മാലെയിലെ സര്‍ക്കാര്‍ ഭരണം പുനഃസ്ഥാപിച്ചു.

1999 മേയ് 11 -ന്, പാക്കിസ്ഥാനുമായി കാര്‍ഗില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍, ഇന്ത്യന്‍ സൈന്യത്തിന് ആകാശത്തു നിന്ന് പോരാടാന്‍ വ്യോമസേനയെത്തി. ഓപ്പറേഷന്‍ സഫേദ് സാഗര്‍ എന്നാണ് ഐഎഎഫ് സ്‌ട്രൈക്കിന്റെ പേര്. മെയ് 26 ന് ഇന്ത്യന്‍ വ്യോമസേന യുദ്ധവിമാനങ്ങളും ഹെലികോപ്റ്റര്‍ ഗണ്‍ഷിപ്പുകളും ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാരുടെ ഒളിവിടങ്ങള്‍ ലക്ഷ്യമിട്ട് ആദ്യ ആക്രമണങ്ങള്‍ ആരംഭിച്ചു. പ്രാരംഭ സമരങ്ങളില്‍ മിഗ് -27 വിമാനങ്ങള്‍ ആക്രമണാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അവ ലക്ഷ്യം കണ്ടില്ല. തുടര്‍ന്ന് മിഗ് -21-കളും പിന്നീട് മിഗ് -29-കളും വിന്യസിച്ച് ശത്രുക്കളുടെ മലയിടുക്കിലെ ഒളികേന്ദ്രങ്ങള്‍ പോലും അതീവ കൃത്യതയോടെ തകര്‍ത്തു. മിഗ് 29 ന്റെ അതികൃത്യതയാര്‍ന്ന പോരാട്ടത്തില്‍ പാക്കിസ്ഥാന്റെ ഒളിയുദ്ധം അവസാനിപ്പിച്ചു പിന്‍വാങ്ങി. കാര്‍ഗിലില്‍ ഇന്ത്യ തിരിച്ചെത്തി. മറ്റൊരു മറക്കാനാവാത്ത പോരാട്ടത്തിന്റെ വിജയദിനം.

2019ലെ പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 40 സിആര്‍പിഎഫ് ഭടന്മാരെയാണ്. അതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. ഇന്ത്യന്‍ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ അടങ്ങുന്ന സേന പാക്കിസ്ഥാന്‍ ഭീകരസംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് (ജെഇഎം) കേന്ദ്രത്തില്‍ അപ്രതീക്ഷിത ആക്രമണം നടത്തി. പാക് അധീന കശ്മീരിലെ ചകോത്തിയിലും മുസാഫറാബാദിലും ജെ ഇ എം കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന വ്യോമാക്രമണം നടത്തി. കൂടാതെ, പാകിസ്ഥാന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ പട്ടണമായ ബാലകോട്ടിലെ ജെഇഎം പരിശീലന ക്യാമ്പും മിറാഷ് 2000 ആക്രമണത്തിലൂടെ തകര്‍ത്തു.

2013 ഓഗസ്റ്റ് 20-ന് ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലിസ് C-130J ഏറ്റവും ഉയരത്തില്‍ സുരക്ഷിത ലാന്‍ഡിംഗ് നടത്തി- 5,065 മീറ്റര്‍ (16,617 അടി) ഉയരത്തില്‍ ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡി എയര്‍സ്ട്രിപ്പില്‍- ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇന്ത്യന്‍ വ്യോമസേന അഭിമാനാര്‍ഹമായ സേവനങ്ങളാണ് ചെയ്തുവരുന്നത് . അഫ്ഗാനിലെ രക്ഷാപ്രവര്‍ത്തനത്തിലുള്‍പ്പെടെ നാമത് കണ്ടറിയുന്നു.

വ്യോമസേനയ്ക്ക് ഒക്ടോബര്‍ 08 എന്നത് ഒരു ഉത്സവ ദിനമാണ്. 33 സ്‌ക്വാഡ്രണുകളായി ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുന്നു. അതിന്റെ ശക്തി 42 സ്‌ക്വാഡ്രണുകളായി ഉയര്‍ത്താനാണ് വ്യോമസേന പദ്ധതിയിടുന്നത്. നൂറു കിലോമീറ്ററിനുള്ളില്‍ പോലും ശത്രുവിന്റെ നീക്കം അറിയാന്‍ കഴിയുന്ന റഫേല്‍ വിമാനമുള്‍പ്പെടെ ഇന്ത്യയുടെ ശേഖരത്തിലിന്നുണ്ട്. എന്നാല്‍ ഇവയൊക്കെ ഇന്ത്യയുടെ സുരക്ഷയ്ക്കു വേണ്ടി മാത്രമെന്നും അസന്നിഗ്ധമായി ഇന്ത്യ പ്രഖ്യാപിക്കുന്നു.

Anandhu Ajitha

Recent Posts

ദില്ലി സ്ഫോടനം ! എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി അമിത് ഷാ ;ജമ്മു കശ്മീർ പോലീസ് നടത്തിയ അന്വേഷണം മികച്ചതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…

5 hours ago

വികസിത അനന്തപുരിക്ക് ഇതാ ഇവിടെ സമാരംഭം !!തിരുവനന്തപുരം മേയറായി ചുമതലയേറ്റ ദിവസത്തിൽ തന്നെ വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ ഒപ്പ് വച്ച് വി വി രാജേഷ് ; 50 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…

7 hours ago

എം എസ് മണിയും ഡി മണിയും ഒരാൾ തന്നെ ! ചിത്രം തിരിച്ചറിഞ്ഞ് വിവരം നൽകിയ പ്രവാസി വ്യവസായി

ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…

7 hours ago

നേതാജിയുടെ ശേഷിപ്പുകൾ ഭാരതത്തിലേക്ക് ! രാഷ്ട്രപതിക്ക് കത്തെഴുതി കുടുംബം ! ദില്ലിയിൽ നിർണ്ണായക നീക്കങ്ങൾ

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…

9 hours ago

ക്രിസ്മസ് രാത്രിയിൽ ക്രൈസ്തവരെയും അമുസ്ലീങ്ങളെയും കൂട്ടക്കൊല ചെയ്യാൻ പദ്ധതി ! തുർക്കിയിൽ 115 ഐഎസ് ഭീകരർ പിടിയിൽ

ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…

9 hours ago

സിറിയയിലെ ഹോംസിൽ പള്ളിയിൽ സ്ഫോടനം: അഞ്ചു മരണം, നിരവധി പേർക്ക് പരിക്ക്

ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…

9 hours ago