India

ഭീകരരുടെ ‘ഹ്യൂമൻ ജിപിഎസ്’ ബാഗു ഖാനെ വധിച്ച് ഇന്ത്യൻ സൈന്യം ! നുഴഞ്ഞുകയറ്റത്തിന് കനത്ത തിരിച്ചടി

ശ്രീനഗർ : പാക് അധീന കശ്മീർ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം സുഗമമാക്കാൻ സഹായിച്ചിരുന്ന സമന്ദർ ചാച്ച എന്നറിയപ്പെടുന്ന ബാഗു ഖാനെ സുരക്ഷാ സേന വധിച്ചു. ഭീകരസംഘടനകൾക്കിടയിൽ ‘ഹ്യൂമൻ ജിപിഎസ്’ എന്നറിയപ്പെട്ടിരുന്ന ഇയാളെ ഗുരെസ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം വധിച്ചത്.

1995 മുതൽ പാക് അധീന കശ്മീർ താവളമാക്കി ഭീകരപ്രവർത്തനങ്ങൾക്ക് സഹായം ചെയ്തുകൊണ്ട് ബാഗു ഖാൻ പ്രവർത്തിച്ചുവരികയായിരുന്നു. നുഴഞ്ഞുകയറ്റത്തിന് ആവശ്യമായ രഹസ്യ വഴികളും ദുർഘടമായ ഭൂപ്രദേശങ്ങളിലെ ഒളിത്താവളങ്ങളും കൃത്യമായി മനസ്സിലാക്കി ഭീകരർക്ക് വഴി കാണിക്കുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചു. നൗഷേര നാർ മേഖലയിൽ ഒരു ഭീകരനോടൊപ്പം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്.

ഗുരെസ് സെക്ടറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് ഇയാൾ സൗകര്യമൊരുക്കിയിരുന്നതായി സുരക്ഷാ ഏജൻസികൾ പറയുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗുരെസിലും സമീപ പ്രദേശങ്ങളിലും നുഴഞ്ഞുകയറ്റങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഭീകരസംഘടനകളെ സഹായിച്ചിരുന്നത് ബാഗു ഖാനാണ്. പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്നതിനാലാണ് ഭീകരർ ഇയാളെ ‘ഹ്യൂമൻ ജിപിഎസ്’ എന്ന് വിശേഷിപ്പിച്ചത്.

വർഷങ്ങളോളം സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞാണ് ബാഗു ഖാൻ ഭീകരപ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്തിരുന്നത്. ഇയാളെ പിടികൂടാൻ സൈന്യം പലതവണ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ബാഗു ഖാന്റെ മരണം, ഈ മേഖലയിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾക്കും സാമഗ്രികൾ എത്തിക്കാനുള്ള അവരുടെ ശൃംഖലയ്ക്കും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അതിർത്തിയിൽ ഇന്ത്യൻ സേനയുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കിയതായും ഭീകരർക്കെതിരെയുള്ള നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Anandhu Ajitha

Recent Posts

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

51 minutes ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

60 minutes ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

2 hours ago

ഓസ്‌ട്രേലിയയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ഇസ്രായേൽ|BONDI BEACH ATTACK

ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…

3 hours ago

60 കൊല്ലങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം!!!ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ ?? മൂടി വച്ച സത്യം !!!!

ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…

3 hours ago

അതിജീവിതയ്‌ക്കെതിരായ സൈബർ അധിക്ഷേപ കേസ് ! ഉപാധികളോടെ രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…

3 hours ago