Categories: India

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്താൻ പരിശീലനം നൽകുന്നത് പാക് അധിനിവേശ കശ്മീരിലെ ഇരുന്നൂറോളം യുവാക്കൾക്ക്; നുഴഞ്ഞ് കയറ്റക്കാരെ നേരിടാനൊരുങ്ങി ഇന്ത്യൻ സൈന്യം

ദില്ലി : ഭീകരവാദികൾക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ പാകിസ്താൻ വ്യാപകമായി പരിശീലനം നൽകുന്നതായി റിപ്പോർട്ട്. പാക് അധീന കശ്മീരിൽ നിന്നും പരിശീലനം സിദ്ധിച്ച ഇരുന്നൂറോളം യുവാക്കളെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ പാകിസ്താൻ സജ്ജരാക്കി നിർത്തിയിരിക്കുന്നത്.

ജമ്മു കശ്മീരിൽ വ്യാപകമായി അക്രമം നടത്തുക, തീവ്രവാദികൾക്ക് സന്ദേശങ്ങൾ കൈമാറുക, കശ്മീരിൽ നിന്നും തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരാകുന്ന യുവാക്കൾക്ക് പരിശീലനം നൽകുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഇവരെ ഉപയോഗിക്കാനാണ് പാക് തീരുമാനം. പാകിസ്താനികൾക്ക് പകരം പാക് അധീന കശ്മീരിൽ നിന്നുള്ള യുവാക്കളെ ഇത്തരം കൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് കശ്മീർ പ്രശ്നം ആഭ്യന്തര പ്രശ്നമാണെന്ന് ചിത്രീകരിക്കാനാണ്. ഈ ഭീകരന്മാർ കൊല്ലപ്പെട്ടാൽ ഇന്ത്യൻ സേന കശ്മീരി യുവാക്കളെ കൊല ചെയ്യുന്നു എന്ന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും അതു വഴി വിഘടനവാദങ്ങൾക്ക് ആക്കം കൂട്ടുകയുമാണ് പാകിസ്ഥാന്‍റെ ലക്ഷ്യം. ഇന്ത്യയിലെ ചില സാമുദായിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാകിസ്താനും ഭീകരവാദികളും സമരസപ്പെടുന്നത് ഈ ആശയത്തിലാണ്.

തീവ്രവാദികളെ നിരന്തരം ഇന്ത്യയിലേക്ക് കടത്തി വിടുകയും സ്വന്തം സൈനികരെ കൊണ്ട് അവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്നത് പാകിസ്താന്‍റെ സ്ഥിരം നയമാണ്. നിയന്ത്രണ രേഖക്ക് സമീപം ലോഞ്ച് പാഡുകൾ തയ്യാറാക്കാൻ പാകിസ്താൻ വീണ്ടും ശ്രമങ്ങൾ ആരംഭിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ജമ്മു കശ്മീരിൽ ഇന്ത്യ പിടിമുറുക്കിയത് അക്ഷരാർത്ഥത്തിൽ പാകിസ്താന്‍റെ സമനില തെറ്റിച്ചിരിക്കുകയാണ്. അതിനാൽ ഏത് തരം പദ്ധതിയും അവർ ആസൂത്രണം ചെയ്തേക്കാം. എന്നാൽ നുഴഞ്ഞ് കയറാൻ വരുന്നവരെയും അവർക്ക് സംരക്ഷണം ഒരുക്കുന്നവരെയും അതിർത്തിയിൽ വെച്ച് തന്നെ വകവരുത്താൻ ഒരുങ്ങി നിൽക്കുകയാണ് ഇന്ത്യൻ സൈന്യം. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിലെ ഏഴ് പേരെ ഇന്ത്യൻ സൈന്യം വകവരുത്തിയിരുന്നു.

അതേസമയം ഇന്ത്യൻ സൈന്യവും കശ്മീരിലെ ജനങ്ങളും പരസ്പരം സഹകരണത്തോടെയാണ് നിലവിൽ മുന്നോട്ട് പോകുന്നത്. ഈദിന് മുന്നോടിയായി വെള്ളിയാഴ്ച പ്രാർത്ഥനകൾക്കായി കശ്മീരിലെ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചു. ഇതോടെ പ്രദേശത്തെ പള്ളികളിൽ ഒത്ത് കൂടി പ്രാർത്ഥന നടത്താൻ വിശ്വാസികൾക്ക് സാധിച്ചിരുന്നു.

കശ്മീരിലെ ജനങ്ങൾക്ക് അത്യാവശ്യം വേണ്ടുന്ന വൈദ്യസഹായം നൽകുന്നതിന് വേണ്ടി സൈന്യം മെഡിക്കൽ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാൽ സൈന്യവുമായി ബന്ധപ്പെടാൻ കശ്മീർ പൗരന്മാർക്ക് സാറ്റ് ലൈറ്റ് ഫോണുകൾ വിതരണം ചെയ്യാനും സൈന്യം തയ്യാറാണെന്ന് ഉന്നത സൈനിക വൃത്തങ്ങൾ അറിയിച്ചു.

admin

Recent Posts

അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയുമായി ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ; സുരക്ഷ ശക്തമാക്കി പോലീസ്

ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ്. ശബ്ദസന്ദേശത്തിലൂടെയാണ് ഭീകരർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്.…

1 hour ago

ബംഗാളില്‍ അക്രമത്തിനിരയായവര്‍ രാജ്ഭവനില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമങ്ങളിൽ ഇരയായവരെ രാജ്ഭവനില്‍ പ്രവേശിക്കുന്നത് തടഞ്ഞ പോലീസ് നടപടിക്കെതിരെ വിമർശനവുമായി…

1 hour ago

ചൈനയുടേതടക്കം ഭീ_ഷ_ണി_യെ തകർക്കാനുള്ള നീക്കം

ചൈനയുടേതടക്കം ഭീ_ഷ_ണി_യെ തകർക്കാനുള്ള നീക്കം

1 hour ago

വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി ! |GAYATRI DEVI|

വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി ! |GAYATRI DEVI|

2 hours ago

ആദ്യദിനം നടന്നത് പതിവ് ചര്‍ച്ചകള്‍ മാത്രം; എംഎ യൂസഫലിയടക്കമുള്ള പ്രതിനിധികള്‍ എത്തിയില്ല; വിമര്‍ശനങ്ങള്‍ക്കിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം. കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം…

2 hours ago

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; പോപ്പിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോദി

റോം: ഫ്രാൻസിസ് മാർപാപ്പയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിയ്‌ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. സമൂഹമാദ്ധ്യമമായ…

3 hours ago