India

സമുദ്രപരിസ്ഥിതി സംരക്ഷണത്തിലും പരിപാലനത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് രാജ്യത്തെ സേവിച്ച് ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ്; 46-ാമത് റൈസിംഗ് ദിനം ആഘോഷിച്ച് തീരസംരക്ഷണ സേന

ദില്ലി:രാജ്യത്ത് സൈനികേതര സേവനത്തിനായി രൂപംകൊണ്ട തീരദേശ സേന സ്ഥാപിതമായിട്ട് ഇന്നേക്ക് 46 വര്‍ഷം. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ്ഗാര്‍ഡ് ഈ വര്‍ഷം 46-ാമത് റൈസിംഗ് ദിനമായി ആഘോഷിക്കുകയാണ്.

1977 ഫെബ്രുവരി ഒന്നിനാണ് ഇന്ത്യന്‍കോസ്റ്റ് ഗാര്‍ഡ് സ്ഥാപിച്ചത്. കോസ്റ്റ്ഗാര്‍ഡ് സമുദ്രപരിസ്ഥിതി സംരക്ഷണത്തിനും പരിപാലനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു.

കൃത്രിമ ദ്വീപുകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുക, കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്കും നാവികര്‍ക്കും സംരക്ഷണം, സഹായം, കള്ളക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കസ്റ്റംസ് വകുപ്പിനെയും മറ്റ് അധികാരികളെയും സഹായിക്കുക എന്നിവയാണ് ഇന്ത്യൻ തീരസംരക്ഷണസേനയുടെ പ്രധാന പങ്ക്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ തലവനായ ഡയറക്ടര്‍ ജനറലിനു കീഴില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലുള്ള നാല് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍മാരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡയറക്ടര്‍ ജനറലിനെ സഹായിക്കുന്നു.

ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ് ഗാര്‍ഡ് എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നിന് കോസ്റ്റ് ഗാര്‍ഡ് റൈസിങ് ദിനമായി ആചരിക്കുന്നു.

നിലവിൽ വീരേന്ദര്‍ സിംഗ് പതാനിയയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍. ഞങ്ങള്‍ സംരക്ഷിക്കുന്നു എന്ന അര്‍ത്ഥംവരുന്ന വയം രക്ഷാം എന്ന സംസ്‌കൃതപദമാണ് കോസ്റ്റ്ഗാര്‍ഡിന്റെ മുദ്രാവാക്യം.

അതേസമയം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ കോസ്റ്റ് ഗാര്‍ഡ് ആക്റ്റ് പ്രകാരം 1977 ഫെബ്രുവരി ഒന്നിന് മാരിടൈം ലോ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി ഔപചാരികമായി സ്ഥാപിതമായത്. തുടർന്ന് 1977 ഫെബ്രുവരി ഒന്നിന് ഒരു ഇടക്കാല ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ആയിട്ടാണ് കോസ്റ്റ് ഗാര്‍ഡ് സ്ഥാപിച്ചത്.

ഇന്ന് ഇന്ത്യൻ നാവിക സേന , ഫിഷറീസ് വകുപ്പ്, റവന്യൂ വകുപ്പ്, കേന്ദ്ര-സംസ്ഥാന പോലീസ് സേനകള്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് ഇന്ത്യൻ തീരസംരക്ഷണ സേന.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

5 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

6 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

7 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

8 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

8 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

9 hours ago