Categories: General

ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്; മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് താരം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ തിരഞ്ഞെടുത്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കായികവിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ യുവാക്കളെ കായികമേഖലകളിലും അതുവഴി അവരുടെ ശാരീരികക്ഷമത മെച്ചപ്പെടുത്താനും ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ദേവഭൂമിയുടെ മകൻ എന്നാണ് അദ്ദേഹം ഋഷഭ് പന്തിനെ വിശേഷിപ്പിച്ചത്.

ഇന്ന് ഉത്തരാഖണ്ഡ് സദനിൽ നടക്കുന്ന ചടങ്ങിൽ ഋഷഭ് പന്തിനെ ആദരിക്കും. നേരത്തെ മഹേന്ദ്ര സിംഗ് ധോണിയേയും സംസ്ഥാനത്തിന്റെ അംബാസിഡറായി നിയമിച്ചിട്ടുണ്ട്. അതേസമയം തന്നെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി ഋഷഭ് പന്തും പറഞ്ഞു.

1997 ഒക്ടോബർ 4 ന് ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയിലാണ് ഋഷഭ് പന്ത് ജനിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ കുടുംബം ഡൽഹിയിലേക്ക് താമസം മാറുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി ഇതുവരെ 31 ടെസ്റ്റുകളും 27 ഏകദിനങ്ങളും 54 ടി20 അന്താരാഷ്‌ട്ര മത്സരങ്ങളും പന്ത് കളിച്ചിട്ടുണ്ട്.

admin

Recent Posts

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

5 mins ago

ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം : ഓ​ർ​ഡി​ന​ൻ​സ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​ത്തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സ്, അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കൈ​മാ​റും. വി​ജ്ഞാ​പ​ന ച​ട്ടം…

10 mins ago

ശക്തമായ മഴ ! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി ; അരനൂറ്റാണ്ട് പിന്നിടുന്നതിനിടെ ആദ്യമായിട്ടെന്ന് ജീവനക്കാർ

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം…

30 mins ago

ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം : പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ദില്ലി : ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ ആ​റാം​ഘ​ട്ട പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. 58 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് മേ​യ് 25ന് ​ജ​ന​വി​ധി​യെ​ഴു​തുന്നത്.ദില്ലിയിലും ആ​റ്…

35 mins ago

പ്രചരിച്ചത് യഥാർത്ഥ വീഡിയോ .. പോർച്ചുഗലിലും സ്പെയിനിലും ആകാശത്ത് തെളിഞ്ഞത് ഇത്

എടാ മോനെ അത് ഫേക്ക് അല്ല കേട്ടോ ! ആകാശത്തിലെ നീല വെളിച്ചത്തിന്റെ കാരണം കണ്ടെത്തി ശാസ്ത്രലോകം

1 hour ago

ഉണ്ണിമുകുന്ദന്‍ ഫാന്‍സ് ഇന്ത്യ| ന്യൂനപക്ഷ പ്രിവിലേജില്‍ മലയാള സിനിമയില്‍ എന്തും പറയാമോ ?

ക-ഞ്ചാ-വാ-ണ് ല-ഹ-രി-യാ-ണ് എന്നൊക്കെ ആരോപണം വേണ്ടതിലേറെ കേട്ട നടന്‍ ഇങ്ങനെയൊരു പൊതുവേദിയില്‍ സഹപ്രവര്‍ത്തകനെ ഇകഴ്ത്തി സംസാരിക്കുമ്പോള്‍ ഇയാള് ഇത്ര തരം…

10 hours ago