എറണാകുളം: കേസുമായി ബന്ധപ്പെട്ടാണെങ്കിൽ വ്യക്തി വിവരം തേടുന്നതിൽ കുഴപ്പമില്ലെന്ന് തോമസ് ഐസക്കിനോട് ഹൈക്കോടതി. കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. അതേസമയം തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ഹർജി പരിശോധിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. അടുത്ത ബുധനാഴ്ചവരെ തോമസ് ഐസക്കിനെതിരെ നടപടി സ്വീകരിക്കില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിചാരണ വേളയിൽ ഇഡി തന്റെ വ്യക്തിവിവരങ്ങൾ ആരായുന്നതായി തോമസ് ഐസക്ക് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി വ്യക്തിവിവരങ്ങൾ ആരായുന്നതിൽ കുഴപ്പമില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു.
കുറ്റക്കാരൻ എന്ന നിലയിലാണ് തന്നെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രധാന ആരോപണം. താൻ ചെയ്ത കുറ്റം എന്തെന്ന് ഇഡി വ്യക്തമാക്കിയിട്ടില്ല. ഫെമ നിയമം ലംഘിച്ചെന്ന ഇഡിയുടെ വാദം തെറ്റാണ്. സമൻസ് പുറപ്പെടുവിച്ച നടപടി നിയമ വിരുദ്ധമാണെന്നും മുൻ മന്ത്രി ആരോപിച്ചിരന്നു. എന്നാൽ പ്രതിയായിട്ടല്ല തോമസ് ഐസക്കിനെ വിളിപ്പിച്ചതെന്നും, വിവരങ്ങൾ തേടുകയാണ് ഉദ്ദേശ്യമെന്നും ഇഡിയും കോടതിയെ അറിയിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…