indian-embassy-released-route-map-for-indian-citizen`s-trapped-in-ukraine
ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുക്രൈനില്‍ നിന്നും പുറത്ത് കടക്കാന്‍ അഞ്ച് മാർഗ്ഗങ്ങൾ പുറത്തുവിട്ട് കീവിലെ ഇന്ത്യന്‍ എംബസി. റഷ്യ-യുക്രൈന്‍ യുദ്ധം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാരോട് അടിയന്തിരമായി യുക്രൈന്‍ വിടാന്‍ ഇന്ത്യന്‍ എംബസി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ തന്നെ രാജ്യം വിടണമെന്നായിരുന്നു കീവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകിയത്.
റഷ്യന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്കിടയില്‍ അതിവേഗം രാജ്യം വിടാന്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ടതിന് മൂന്ന് ദിവസത്തിന് ശേഷമാണ്, അതിര്‍ത്തി കടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി എംബസി പുറത്തു വിട്ടിരിക്കുന്നത്. അതിര്‍ത്തി കടക്കാന്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് സാധുതയുള്ള പാസ്പോര്‍ട്ട്, യുക്രൈനിയന്‍ റസിഡന്റ് പെര്‍മിറ്റ്, വിദ്യാര്‍ത്ഥി കാര്‍ഡ് അല്ലെങ്കില്‍ വിദ്യാര്‍ത്ഥി സര്‍ട്ടിഫിക്കറ്റ്, വിമാന ടിക്കറ്റ് എന്നിവ വേണം .
യുക്രൈന്‍-ഹംഗറി അതിര്‍ത്തി, യുക്രൈന്‍-സ്ലൊവാക്യ അതിര്‍ത്തി, യുക്രൈന്‍-മോള്‍ഡോവ അതിര്‍ത്തി, യുക്രൈന്‍-പോളണ്ട് അതിര്‍ത്തി, യുക്രൈന്‍-റൊമാനിയ അതിര്‍ത്തി എന്നീ റൂട്ടുകള്‍ വഴി അതിര്‍ത്തി കടക്കാം .വിശദമായ പ്രസ്താവനയില്‍, ഈ അതിര്‍ത്തി പ്രദേശങ്ങളിലെ എല്ലാ ചെക്ക്പോസ്റ്റുകളുടെയും പേരും സ്ഥാനങ്ങളും എംബസി പങ്കുവെച്ചിട്ടുണ്ട്. കൂടാതെ അതിര്‍ത്തി കടക്കുന്നതുമായി ബന്ധപ്പെട്ട സഹായത്തിനായി മുകളില്‍ സൂചിപ്പിച്ച രാജ്യങ്ങളുടെ എംബസികളുടെ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…