lover-killed-girlfriend-and-deabody-dug
ഷാര്‍ജ: കാമുകിയോട് സംസാരിക്കാൻ കഴിഞ്ഞില്ല. പ്രവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22കാരനാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ചത്. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചിരുന്ന ഇയാള്‍ പ്രശ്‌നങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു.
ഏഷ്യക്കാരനായ യുവാവ് തൂങ്ങി മരിച്ച വിവരം ശനിയാഴ്ചയാണ് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുന്നത്. പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സ് വിഭാഗവും ഉടന്‍ തന്നെ സ്ഥലത്തെത്തി. കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാമുകി നാട്ടിലാണെന്നും അവളെ കാണാന്‍ സാധിക്കുന്നില്ലെന്നും ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കുന്ന പത്തിലേറെ വീഡിയോകളാണ് യുവാവ് ടിക് ടോക്കില്‍ പങ്കുവെച്ചിട്ടുള്ളതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. കാമുകി തന്റെ കോളിന് പ്രതികരിക്കുന്നില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഒരു വീഡിയോയില്‍ ആത്മഹത്യ ചെയ്യുന്നത് ഉള്‍പ്പെടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും കൂടെ താമസിക്കുന്നവരെ വിശദമായി ചോദ്യം ചെയ്‌തെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…
കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…