CRIME

വാളയാറില്‍ പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച എക്സൈസ് ഓഫീസര്‍ പിടിയില്‍

വാളയാര്‍: ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എക്സൈസ് ഓഫിസര്‍ പിടിയില്‍. കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെഎന്‍ പുതൂരില്‍ ഡിസ്റ്റലറീസിലെ സിവില്‍ എക്സൈസ് ഓഫിസര്‍ ജയപ്രകാശിനെതിരെയാണ് (50) പോക്സോ നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബസ് യാത്രയ്ക്കിടെ സിവില്‍ എക്സൈസ് ഓഫിസര്‍ ജയപ്രകാശ് അടുത്ത് വന്നിരിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് കുട്ടിയുടെ മൊഴി. ബസില്‍ നിന്ന് ഇറങ്ങിയ ശേഷം ഇയാള്‍ കുട്ടിയെ പിന്തുടരുകയായിരുന്നെന്നും ഹോട്ടലില്‍ കയറി രക്ഷപ്പെട്ടെന്നുമാണ് കുട്ടി പോലീസിനോട് പറഞ്ഞത്.

വാളയാര്‍ പൊലീസ് ആണ് കുട്ടിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. പരാതി ലഭിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

Meera Hari

Recent Posts

സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു !പ്രതികൾക്കെതിരായ ആരോപണം ഗുരുതരം;സിബിഐ ഹൈക്കോടതിയിൽ

കൊച്ചി: പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയില്‍. ക്രൂരമായ…

2 hours ago

കേരളം ഗുരുതര പ്രതിസന്ധിയിൽ പിണറായി ഉറങ്ങുന്നു

സംസ്ഥാനത്ത് അപ്രഖ്യാപിത പവർ കട്ടിന്റെ കാരണങ്ങൾ ഇതാ!

3 hours ago