യുഎസ്‌സിഐആർഎഫ് തയ്യാറാക്കിയ ഭാരതത്തിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിനെ അപലപിച്ച് ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ. റിപ്പോർട്ട് ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നതാണെന്നും ഇന്ത്യൻ സർക്കാരിനെ അഫ്ഗാനിസ്ഥാൻ, ക്യൂബ, നോർത്ത് തുടങ്ങിയ സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളോട് ഉപമിച്ച് ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയെ വികലമാക്കാൻ റിപ്പോർട്ടിലുടനീളം ശ്രമം നടന്നുവെന്നും ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാൻ, ക്യൂബ, ഉത്തര കൊറിയ, ചൈന തുടങ്ങിയ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കൊപ്പം ഇന്ത്യയെ താരതമ്യം ചെയ്യാനുള്ള യുഎസ്‌സിഐആർഎഫിൻ്റെ ശ്രമം രാജ്യത്തിൻ്റെ ജനാധിപത്യ ഘടന, ശക്തമായ പൗരസമൂഹം, സമ്പന്നമായ ബഹുസ്വര പാരമ്പര്യം എന്നിവയെ ചോദ്യം ചെയ്യുന്നതാണെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഐഎംഎഫ് ഊന്നിപ്പറഞ്ഞു.
“USCIRF ൻ്റെ അവകാശവാദങ്ങൾ അടിസ്ഥാന യാഥാർത്ഥ്യവുമായും മതസ്വാതന്ത്ര്യത്തോടും ജനാധിപത്യ മൂല്യങ്ങളുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചുള്ള ധാരണയുമായി പൊരുത്തപ്പെടുന്നില്ല.”- ഐഎംഎഫ് വ്യക്തമാക്കി
മതത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശത്തിന്റെ കടുത്ത ലംഘനങ്ങളില്‍ ഏര്‍പ്പെടുന്നതിന്’ ഇന്ത്യ ഉള്‍പ്പെടെ 17 രാജ്യങ്ങളെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളായി (സിപിസി) തരംതിരിക്കാന്‍ ശുപാര്‍ശ ചെയ്തു കൊണ്ടുള്ളതായിരുന്നു യുഎസ്‌സിഐആർഎഫ് 2024 ലെ വാര്‍ഷിക റിപ്പോര്‍ട്ട് . ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള 2019 ലെ സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ശരിവെച്ചപ്പോള്‍ നിരവധി വിഘടനവാദികളെ തടവിലാക്കിയത് ഉള്‍പ്പെടെയുള്ള വിവിധ സംഭവങ്ങളും റിപ്പോര്‍ട്ടിൽ പരാമർശിച്ചിരുന്നു.
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…