Categories: International

പുതിയ ഗ്രഹത്തിനു തിരഞ്ഞെടുത്തത് പതിമൂന്നുകാരന്‍ നിര്‍ദേശിച്ച ഇന്ത്യന്‍ പേര്

ദില്ലി: ഭൂമിയില്‍ നിന്ന് 340 പ്രകാശവര്‍ഷം അകലെയുള്ള ഒരു എക്സോപ്ലാനറ്റിനും അതിന്റെ ആതിഥേയ നക്ഷത്രത്തിനുമായി ഇന്ത്യ രണ്ടു പേരുകള്‍ തിരഞ്ഞെടുത്തു. സംസ്‌കൃതം, ബംഗാളി ഭാഷകളിള്‍ നിന്നുള്ള വാക്കുകളായ സാന്തമാസ, ബിബ എന്നിവയാണ് ഈ പേരുകള്‍. പുതുതായി കണ്ടെത്തിയ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും പേരിടാനുള്ള ആഗോള പ്രചാരണത്തിന്റെ ഭാഗമായി, ഇന്ത്യ തിരഞ്ഞെടുത്ത പേരുകളാണ് ഇതു രണ്ടും.

പാരീസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ യൂണിയന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി, 110 ലധികം രാജ്യങ്ങള്‍ക്ക് ഒരു എക്സോപ്ലാനറ്റും അതിന്റെ ആതിഥേയ നക്ഷത്രവും അടങ്ങുന്ന ഒരു ഗ്രഹവ്യവസ്ഥയ്ക്ക് പേരിടാന്‍ അവസരം ലഭിച്ചിരുന്നു. ലോകമെമ്പാടുമുള്ള 780,000 ആളുകള്‍ ഈ ഗ്രഹവ്യവസ്ഥകളുടെ പേരിടലില്‍ പങ്കെടുത്തു. പാരീസില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഈ 110 സെറ്റ് എക്സോപ്ലാനറ്റുകളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.

സംസ്‌കൃതത്തില്‍ സാന്തമാസ എന്നാല്‍ ക്ലൗഡ് (മേഘപടലം) എന്നാണ് അര്‍ത്ഥമാക്കുന്നത്, അത് എക്സോപ്ലാനറ്റിന്റെ അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു. അതേസമയം, ബിബ എന്നത് സംസ്‌കൃത പദമായ വിവ എന്ന ബംഗാളി ഉച്ചാരണമാണ്. കൂടാതെ കണിക ഭൗതികശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിച്ച അന്തരിച്ച ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞ ഡോ. ബിബ ചൗധരിയെയും ഇതു സൂചിപ്പിക്കുന്നു.

ജ്യോതിശാസ്ത്ര സൊസൈറ്റി ഓഫ് ഇന്ത്യ (എഎസ്ഐ) ഈ വര്‍ഷം ആദ്യം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പേരിടീല്‍ മത്സരം പ്രഖ്യാപിച്ചിരുന്നു, ഇന്ത്യയ്ക്ക് നിയോഗിച്ചിട്ടുള്ള എക്സോപ്ലാനറ്റിന്റെ പേര് നല്‍കാന്‍ നിര്‍ദ്ദേശങ്ങള്‍ അയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 1,700ലധികം നിര്‍ദ്ദേശങ്ങളാണ്. അതില്‍ അഞ്ചെണ്ണം ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു വോട്ടെടുപ്പിനായി സമര്‍പ്പിച്ചപ്പോള്‍ അവസാന റൗണ്ടില്‍ 5,500 ല്‍ അധികം ആളുകള്‍ വോട്ട് ചെയ്തു.

എച്ച്ഡി 86081 ബി എന്ന ഗ്രഹം ഈ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വ്യാഴത്തിന്റെ വലുപ്പത്തിലും പിണ്ഡത്തിലും സമാനമാണ്. ഈ ഗ്രഹം അതിന്റെ നക്ഷത്രത്തോട് വളരെ അടുത്ത് പരിക്രമണം ചെയ്യുകയും ഇന്ത്യന്‍ ആകാശത്ത് കാണുകയും ചെയ്യുന്നു.

admin

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

54 mins ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

1 hour ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

2 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

2 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

3 hours ago