ഇന്ത്യൻ നാവികസേനയുടെ ആധുനിക യുദ്ധക്കപ്പൽ മഹേന്ദ്രഗിരി
മസഗാവ് ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (എംഡിഎൽ) വികസിപ്പിച്ച പ്രോജക്ട് 17 എയുടെ കീഴിലുള്ള അവസാന യുദ്ധക്കപ്പലായ ഇന്ത്യൻ നേവിയുടെ മഹേന്ദ്രഗിരി വെള്ളിയാഴ്ച മുംബൈയിൽ നീറ്റിലിറക്കി.
ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറും ഭാര്യ സുധേഷ് ധങ്കറും യുദ്ധക്കപ്പലിന്റെ നീറ്റിലിറങ്ങൽ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
മുംബൈ പോലൊരു ഊർജസ്വലമായ നഗരത്തിൽ വച്ച് ചടങ്ങ് നടത്തിയത് ഉചിതമായെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. “മഹേന്ദ്രഗിരി ഒരിക്കൽ കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ, ഇന്ത്യയുടെ സമുദ്രശക്തിയുടെ അംബാസഡർ എന്ന നിലയിൽ അഭിമാനത്തോടെ ത്രിവർണ്ണ പതാകസമുദ്രങ്ങളിലൂടെ പറക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ സേനയെ ഞാൻ പൂർണ്ണ ആത്മവിശ്വാസത്തോടെ അഭിനന്ദിക്കുന്നു. ലോകത്തിന്റെ സുരക്ഷയ്ക്കായി അവർ സ്വയം മെച്ചപ്പെടുത്തുന്നത് തുടരും. കര, നാവിക, വ്യോമസേനകളിലായി പതിനായിരത്തിലധികം സ്ത്രീകളുടെ ശക്തമായ സാന്നിധ്യത്തോടെ ഇന്ത്യൻ സായുധ സേന ലിംഗസമത്വത്തിൽ ഗണ്യമായ മുന്നേറ്റം നടത്തി .മഹേന്ദ്രഗിരി നമ്മുടെ സമുദ്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.” – ജഗ്ദീപ് ധങ്കർ പറഞ്ഞു. ഒഡീഷയുടെ കിഴക്കൻ ഘട്ടത്തിലെ ഒരു പർവതനിരയുടെ പേരാണ് യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്.
മഹേന്ദ്രഗിരിയെക്കുറിച്ച് അറിയേണ്ടതെല്ലാം ..
പ്രൊജക്ട് 17എ ഫ്രിഗേറ്റിന് കീഴിലുള്ള ഏഴാമത്തെ കപ്പലാണിത്. 2019 നും 2023 നും ഇടയിൽ MDL ഉം GRSE ഉം ചേർന്ന് ആദ്യത്തെ ആറ് കപ്പലുകൾ നീറ്റിലിറക്കിയിരുന്നു.
ഈ യുദ്ധക്കപ്പലുകൾ – മെച്ചപ്പെട്ട സ്റ്റെൽത്ത് ഫീച്ചറുകൾ, നൂതന ആയുധങ്ങൾ, സെൻസറുകൾ എന്നിവ – പ്രോജക്റ്റ് 17 ക്ലാസ് ഫ്രിഗേറ്റുകളുടെ ഫോളോ-ഓൺ ആണ്.
പ്രോജക്ട് 17 എ യുടെ കീഴിലുള്ള ഈ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
” മഹേന്ദ്രഗിരി ഒരു സാങ്കേതികമായി പുരോഗമിച്ച യുദ്ധക്കപ്പലാണെന്നും, തദ്ദേശീയമായ പ്രതിരോധ ശേഷിയുടെ ഭാവിയിലേക്ക് സ്വയം പ്രേരിപ്പിക്കുന്നതോടൊപ്പം, സമ്പന്നമായ നാവിക പൈതൃകം ഉൾക്കൊള്ളാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.” ഇന്ത്യൻ നാവിക സേന വ്യക്തമാക്കി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…