India

ഇനി ആശ്വസിക്കാം! പാചകവാതക വിലയിൽ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യൻ എണ്ണ കമ്പനികൾ, പുതിയ നിരക്ക് ഇങ്ങനെ…

ദില്ലി: പാചകവാതക വിലയിൽ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യൻ എണ്ണ കമ്പനികൾ. വാണിജ്യ എൽ പി ജി സിലിണ്ടറുകളുടെ വിലയാണ് കുറഞ്ഞത്. പത്തൊൻപത് കിലോ വാണിജ്യ സിലിണ്ടറിന് വില 1896.50 രൂപയിൽ നിന്ന് 1863 രൂപയായി കുറഞ്ഞു. എന്നാൽ, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

കുറഞ്ഞ നിരക്ക് നിലവിൽ വരുന്നതോടെ ദില്ലിയിൽ സിലിണ്ടറിന്റെ വില 1885ൽ നിന്ന് 1859 രൂപയായി കുറയും. ചെന്നൈയിൽ 19 കിലോ സിലിണ്ടറിന്റെ വില 2045 രൂപയിൽ നിന്ന് 2009.50 ആയി മാറി.കൊൽക്കത്തയിൽ വില 1995.50 രൂപയും മുംബയിൽ 1811.50 എന്നിങ്ങനെയാണ് വാണിജ്യ സിലിണ്ടറിന്റെ നിരക്ക്.

സെപ്തംബർ ഒന്നിനാണ് വാണിജ്യ സിലിണ്ടറിന്റെ വില അവസാനമായി കുറച്ചത്. 19 കിലോ സിലിണ്ടറിന്റെ വില 91.50 രൂപയായിരുന്നു കുറഞ്ഞത്. അതിന് മുൻപ് ഓഗസ്റ്റ് ഒന്നിനും വിലയിൽ ഇടിവ് വന്നിരുന്നു. 36 രൂപയായിരുന്നു അന്ന് കുറഞ്ഞത്.

ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിൽ അവസാനമായി വിലയിൽ മാറ്റം വന്നത് ജൂലായിലാണ്. 14.2 കിലോ സിലിണ്ടറിന്റെ വില യൂണിറ്റ് ഒന്നിന് 50 രൂപ വർദ്ധിച്ചിരുന്നു. അതിന് മുൻപായി മേയ് 19നും ഗാർഹിക സിലിണ്ടറിന് വിലയിൽ മാറ്റം വന്നിരുന്നു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

21 mins ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

40 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

1 hour ago