ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ ആദ്യ വനിതാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട മേഘന പണ്ഡിറ്റ്
ബ്രിട്ടനിലെ പ്രമുഖ ഇന്ത്യൻ വംശജയായ ആരോഗ്യ വിദഗ്ദയായ പ്രൊഫസർ മേഘന പണ്ഡിറ്റ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആദ്യ വനിതാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) നിയമിതയായി. മാർച്ച് ഒന്നിന് മേഘന ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും . ട്രസ്റ്റിന്റെ സിഇഒ ആയി നിയമിക്കപ്പെടുന്ന വെളുത്ത വർഗക്കാരല്ലാത്ത ആദ്യ വ്യക്തി കൂടിയാണ് മേഘന .
അന്തർദേശീയ തലത്തിൽ നടത്തിയ വലിയ അഭിമുഖ പ്രക്രിയയ്ക്ക് ശേഷമാണ് മേഘനയ്ക്ക് നറുക്ക് വീണത്. ഇന്റർവ്യൂ ബോർഡിൻറെ ശുപാർശ ബുധനാഴ്ച ചേർന്ന കൗൺസിൽ ഓഫ് ഗവർണേഴ്‌സ് യോഗത്തിൽ അംഗീകരിച്ചു. ഓക്‌സ്‌ഫോർഡ് ഡീനറിയിൽ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിൽ പരിശീലനം നേടിയ മേഘന അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്‌സിറ്റിയിൽ യുറോഗൈനക്കോളജിയുടെ വിസിറ്റിംഗ് ലക്ചർ ,വാർവിക്ക് സർവകലാശാലയിലെ ഓണററി പ്രൊഫസർ , ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗ്രീൻ ടെമ്പിൾടൺ കോളേജിൽ ഒരു അസോസിയേറ്റ് ഫെല്ലോ എന്നീ രീതികളിലും തിളങ്ങി . മേഘന എൻഎച്ച്എസ് ട്രസ്റ്റുകളിൽ ചീഫ് മെഡിക്കൽ ഓഫീസറായും (സിഎംഒ) സേവനമനുഷ്ഠിച്ചിട്ടുണ്ട്,
മറ്റുള്ളവരോട് അനുകമ്പയോടെയും ആദരവോടെയും മികവിനുള്ള ആഗ്രഹത്തോടെ മുന്നോട്ട് പോകാനുള്ള അവസരം ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ടെന്ന് മേഘന പണ്ഡിറ്റ് പ്രതികരിച്ചു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…