Kerala

രാഷ്ട്രപതി തെരഞ്ഞെടുപ്പിനു കേരളത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു; വോട്ടെടുപ്പ് ജൂലൈ 18ന്

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിനു സംസ്ഥാനത്തും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നിയമസഭാ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള 740-ാം നമ്പർ മുറിയാണ് കേരളത്തിൽനിന്നുള്ള നിയമസഭാംഗങ്ങളുടെ പോളിങ് സ്ഥലം. ജൂലൈ 18നാണു വോട്ടെടുപ്പ്.

ജൂൺ 29 വരെ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. പാർലമെന്റ് മന്ദിരത്തിലെ 29-ാം നമ്പർ റൂമിലുള്ള ഓഫിസിലാണ് പത്രികകൾ സമർപ്പിക്കേണ്ടത്. ഒഴിച്ചുകൂടാൻ വയ്യാത്ത കാരണങ്ങളാൽ അധികാരി ഹാജരില്ലെങ്കിൽ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മുഗൾ പാണ്ടേയ്ക്കോ ജോയിന്റ് സെക്രട്ടറിയും ചീഫ് വിജിലൻസ് ഓഫിസറുമായ സുരേന്ദ്രകുമാർ ത്രിപാഠിക്കോ നാമനിർദേശ പത്രിക സമർപ്പിക്കാം. പൊതു ഒഴിവു ദിവസങ്ങളിലൊഴിക രാവിലെ 11നും വൈകിട്ടു മൂന്നിനുമിടയിലാണു പത്രികകൾ സമർപ്പിക്കേണ്ടത്.

30നു രാവിലെ 11നു പാർലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിലെ 62-ാം നമ്പർ കമ്മിറ്റി റൂമിലാണു സൂക്ഷ്മ പരിശോധന. ജൂലൈ രണ്ടിനു വൈകിട്ടു മൂന്നു വരെ നാമനിർദേശ പത്രിക പിൻവലിക്കാം. ജൂലൈ 18നു രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണു വോട്ടെടുപ്പ്.

പാർലമെന്റ് അംഗങ്ങൾ ദില്ലിയിലും സംസ്ഥാന നിയമസഭാംഗങ്ങൾ അതതു സംസ്ഥാനങ്ങളിൽ നിശ്ചയിച്ചിട്ടുള്ള പോളിങ് സ്ഥലത്തുമാണു വോട്ട് രേഖപ്പെടുത്തുന്നത്. പ്രത്യേക അടിയന്തര സ്ഥിതിയിൽ പാർലമെന്റ് അംഗങ്ങൾക്ക് ഏതെങ്കിലും സംസ്ഥാനത്തെയോ ദില്ലി, പുതുച്ചേരി എന്നിവിടങ്ങളിലെയോ പോളിങ് സ്റ്റേഷനുകളിൽ വോട്ട് ചെയ്യാം. ഏതെങ്കിലും എം.എൽ.എയ്ക്ക് അദ്ദേഹത്തിന്റെ ബന്ധപ്പെട്ട പോളിങ് സ്ഥലത്തു വോട്ട് ചെയ്യുന്നതിനു പകരം ദില്ലിയിൽ പാർലമെന്റിലോ മറ്റേതെങ്കിലും നിയമസഭകളിലോ ആഗ്രഹിക്കുന്നപക്ഷം വോട്ട് ചെയ്യാം. ഇതിനായി നിശ്ചിത ഫോർമാറ്റിൽ വോട്ടെടുപ്പ് തീയതിക്ക് 10 ദിവസം മുൻപെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകണം.

B4 Admin

Recent Posts

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

4 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

5 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

5 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

6 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

7 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

11 hours ago