പത്തനംതിട്ട: പത്തനംതിട്ടയില്‍ വീട്ടമ്മ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൂടല്‍ നെല്ലിമരുപ്പ് കോളനി സ്വദേശി രജനിയാണ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതി രജനിയെ കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര സ്വദേശിയായ ശശിധരനാണ് മരിച്ചത്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് കൂടെ താമസിക്കുന്ന ശശിധരനെ രജനി കൊലപ്പെടുത്തിയത്. ശശിധരനും രജനിയും ഒരുമിച്ചായിരുന്നു താമസം. ഇന്നലെ രാത്രി രജനി വീടുപണിക്ക് ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ച് ശശിയുടെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ശശിധരന്‍ ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
അതേസമയം, രജനി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണെന്നും ഇന്നലെ മരുന്ന് കഴിച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ അതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. പ്രതിയെ പത്തനംതിട്ട വനിതാ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…