ദില്ലി: രാത്രിയാത്രക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി ഇന്ത്യൻ റെയിൽവേ.രാത്രി യാത്രക്കാരുടെ ഉറക്കത്തെ ബാധിക്കാതിരിക്കാനാണ് രാത്രി പത്ത് മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിരവധി നിർദ്ദേശങ്ങൾ റെയിൽവേ അധികൃതർ നൽകിയിരിക്കുന്നത്. ഇയർഫോണില്ലാതെ ഫോണിൽ ഉച്ചത്തിൽ പാട്ട് കേൾക്കാനും പാടില്ലെന്നാണ് ഇന്ത്യൻ റെയിൽവേ നൽകുന്ന നിർദ്ദേശം.
ട്രെയിനിൽ നൈറ്റ് ലൈറ്റുകൾ ഒഴികെ മറ്റ് ലൈറ്റുകൾ ഓണാക്കി വയ്ക്കാൻ പാടില്ലെന്നും,കൂട്ടമായി യാത്ര ചെയ്യുന്നവർ ഉച്ചത്തിൽ പരസ്പരം സംസാരിക്കരുതെന്നും നടുക്കുള്ള ബെർത്തിലെ യാത്രക്കാരന് കിടക്കാനുള്ള സൗകര്യം മറ്റ് ബർത്തുകാർ നൽകണമെന്നും രാത്രി പത്തിന് ശേഷം ഭക്ഷണ വിതരണം പാടില്ലെന്നും രാത്രി ഭക്ഷണമോ പ്രഭാത ഭക്ഷണമോ ഇ കാറ്ററിംഗ് സർവീസ് വഴി മുൻകൂട്ടി ഓർഡർ ചെയ്യാമെന്നും മദ്യപാനം, പുകവലി, കത്തുന്ന വസ്തുക്കളുമായി യാത്ര ചെയ്യൽ എന്നിവയ്ക്കുള്ള കർശന വിലക്ക് തുടരുമെന്നും നിയമം അനുസരിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന് കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…
രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…
ഖലി-സ്ഥാ-ന് ഭീ-ക-ര-ന് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…
കടന്നു പോകുന്ന മെയ് 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…