Sports

ഹോക്കി ലോകകപ്പിൽ ഇന്ത്യൻ കണ്ണീർ :ഷൂട്ടൗട്ടിൽ തോറ്റ് ക്വാർട്ടർ കാണാതെ ഇന്ത്യ പുറത്ത്

ഭുവനേശ്വർ : ഹോക്കി ലോകകപ്പിൽ ഇന്ത്യൻ കണ്ണീർ. ക്രോസ് ഓവർ റൗണ്ട് മത്സരത്തിൽ ന്യൂസീലൻഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതോടെയാണ് ഇന്ത്യൻ ടീമിന്റെ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3 ഗോൾ വീതം നേടി സമനില പാലിച്ചപ്പോൾ, പെനൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യ കണ്ണീരണിഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ബൽജിയത്തെ ന്യൂസീലൻഡ് നേരിടും.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ ആവേശകരമായ മത്സരത്തിൽ ലളിത് ഉപാധ്യായ്, സുഖ്ജീത് സിങ്, വരുൺ കുമാർ എന്നിവരാണു നിശ്ചിത സമയത്ത് ഇന്ത്യയ്ക്കായി ഗോൾ സ്കോർ ചെയ്തത്. എന്നാൽ ന്യൂസീലൻഡ് 3 ഗോളുകളും മടക്കിയതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു. ഷൂട്ടൗട്ടിൽ നാലിനെതിരെ 5 ഗോളുകൾക്കാണു ന്യൂസീലൻഡ് ഇന്ത്യയെ തോൽപ്പിച്ചത്. ടൂർണമെന്റിൽ തോൽവി രുചിക്കാതിരുന്ന ഇന്ത്യയ്ക്കു നിർണായക മത്സരത്തിൽ അവസരത്തിനൊത്ത് ഉയരാനായില്ല.

Anandhu Ajitha

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

20 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

24 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

51 mins ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

2 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago