India

അഭിമാനത്തിലേക്കുള്ള പാത! ഏഷ്യയിലെ ഏറ്റവും വലിയ പരിപാടി, ഇന്ത്യയുടെ 12ാമത് ഡിഫന്‍സ് എക്‌സ്‌പോ ഗുജറാത്തില്‍ നടക്കും

ദില്ലി: ഇന്ത്യയുടെ 12-മത് ഡിഫൻസ് എകസ്‌പോയുടെ പ്രദർശനം ഗുജറാത്തിലെ ഗാന്ധി നഗറിൽ നടക്കും. കര, നാവിക, മേഖലയിലെ യുദ്ധ ഉപകരണങ്ങളാണ് പ്രദർശനത്തിന് വെക്കുക. ഒക്ടോബർ 18 മുതൽ 22 വരെ നടക്കുന്ന പരിപാടിക്ക് “അഭിമാനത്തിലേക്കുള്ള പാത” എന്നാണ് പേര് നൽകിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളിൽ ദേശ സ്നേഹം വളർത്തുക, പ്രാദേശിക തലങ്ങളിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുവാനുള്ള ചിന്ത ഉണർത്തുക, രാഷ്‌ട്ര നിർമ്മാണത്തിൽ പങ്കാളികളാകാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ഉദ്ദേശം എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഗുജറാത്തിലെ സബർമതി റിവർ ഫ്രണ്ടിൽ അഞ്ചു ദിവസമായി നടക്കുന്ന പരിപാടിയിൽ സായുധ സേന , ഡി പി എസ് യു എന്നിവയുടെ ഉപകരണങ്ങളും നൈപുണ്യവും പ്രദർശിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് വേദികളിലായിട്ടാണ് ഡിഫെക്സ്പോ നടക്കുക. സെമിനാർ, എക്സിബിഷൻ, പ്രദർശനം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ഗുജറാത്തിനെ ഒരു നിക്ഷേപ കേന്ദ്രമായി കണ്ടു നടപ്പിലാക്കുന്ന പരിപാടിയിൽ നിരവധി സാങ്കേതിക ഉപകരണങ്ങൾ ഉണ്ടായിരിക്കും. രാജ്യത്തെ കമ്പനികളുമായി ചേർന്ന് ബന്ധൻ പോലുള്ള പരിപാടിയുടെ പ്രദർശനം നടത്തും. മേക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാവി ഇന്ത്യയുടെ പ്രതോരോധ വളർച്ചക്കാവശ്യമായ യുദ്ധോപകരണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായി വിവിധ തരം സ്റ്റാർട്ടപ്പുകൾ , എംഎസ്എംഇ ഉപകരണങ്ങളുടെ പ്രദർശനം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

admin

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

2 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

2 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

2 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

3 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

3 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

3 hours ago