Sunday, May 19, 2024
spot_img

കോമണ്‍വെല്‍ത്ത് ഗെയിംസ്; അവസാനദിനവും മെഡൽവേട്ട തുടർന്ന് ഇന്ത്യ; ടേബിള്‍ ടെന്നിസില്‍ സ്വര്‍ണം കരസ്ഥമാക്കി ശരത് കമാൽ

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. പുരുഷ ഡബിള്‍സ് ഫൈനലില്‍ ചിരാഗ് ഷെട്ടി- സാത്വിക് സായ്രാജ് സഖ്യമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഇതിനിടെ പുരുഷവിഭാഗം ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ ശരത് കമലും സ്വര്‍ണം സ്വന്തമാക്കി.

ചിരാഗ്- സാത്വിക് സഖ്യം സ്വര്‍ണം നേടിയത് ഇംഗ്ലണ്ടിന്റെ ബെന്‍ ലെയ്ന്‍- സീന്‍ വെന്‍ഡി എന്നിവരെ തോല്‍പ്പിച്ചാണ്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 21-15, 21-13. നേരത്തെ, പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി വി സിന്ധുവും സ്വര്‍ണം നേടിയിരുന്നു.

Related Articles

Latest Articles