covid vaccine distribution in india
ദില്ലി: കോവിഡിനെ ചെറുത്ത് തോൽപ്പിച്ച് ഭാരതം(Covid India). പ്രതിദിന രോഗികൾ രണ്ടായിരത്തിൽ താഴെയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,549 കേസുകൾ മാത്രമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 31 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് കണ്ടെത്തി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,16,510 ആയി. നിലവിൽ കാൽലക്ഷത്തോളം സജീവ രോഗികൾ മാത്രമാണ് രാജ്യത്തുള്ളത്. 20 ലക്ഷത്തിനടുത്തെത്തിയ സജീവ രോഗികളാണ് 30,000ത്തിൽ താഴെയെത്തിയത്.
നിലവിൽ രാജ്യത്ത് 25,106 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വാക്സിനേഷൻ യജ്ഞവും രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ്. 181.24 കോടി വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കേരളത്തിലും കോവിഡ് ബാധ കുറയുകയാണ്. സംസ്ഥാനത്ത് ഇന്നലെ 596 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം 39, ആലപ്പുഴ 32, കണ്ണൂര്‍ 32, പത്തനംതിട്ട 29, പാലക്കാട് 25, മലപ്പുറം 23, വയനാട് 19, കാസര്‍കോട് അഞ്ച് എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,746 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,073 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനിലും 673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 73 പേരെയാണ് പുതുതായി ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5,812 കോവിഡ് കേസുകളില്‍, 11.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…