India's growth in a big leap! IMF Deputy Managing Director that India will soon become one of the top three global economic powers
ദില്ലി: ഉടൻ തന്നെ ഭാരതം മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ഐഎംഎഫ്
ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർഗീത ഗോപിനാഥ്. 2027 ഓടെ രാജ്യത്തിന് മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥ എന്ന നേട്ടം ഇന്ത്യയ്ക്ക് കൈവരിക്കാൻ സാധിക്കുമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു.
ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം മാറിയിരിക്കുകയാണ്. ഉടൻ തന്നെ ആദ്യ മൂന്ന് ആഗോള സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറും. 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു എന്നും ഗീത ഗോപിനാഥ് കൂട്ടിച്ചേർത്തു. ഇരുചക്ര വാഹന വിൽപ്പന മുതൽ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (എഫ്എംസിജി) വരെ മൊത്തത്തിലുള്ള ഉപഭോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മൺസൂൺ വരുന്നതോടെ മികച്ച വിളവെടുപ്പ് ഉണ്ടാകുകയും കാർഷിക വരുമാനം വർദ്ധിക്കുകയും ചെയ്യും എന്നും ഗീത ഗോപിനാഥ് പറഞ്ഞു.
അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക 6.8 ശതമാനത്തില് നിന്ന് 7 ശതമാനമായി ഉയർന്നിരിക്കുകയാണ്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ അഭിപ്രായത്തിൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യ രേഖപ്പെടുത്തിയ ശരാശരി വളർച്ച നോക്കിയാൽ ശരാശരി 8.3 ശതമാനമാണ്. നടപ്പ് വർഷം 7.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത് എന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത വ്യക്തമാക്കിയിരുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…