jerimi
ബർമിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വർണം. പത്തൊമ്പത് വയസുകാരന്‍ ജെറിമി ലാൽറിന്നുംഗയുടെ വിസ്‌മയ പ്രകടനത്തോടെ ഇന്ത്യക്ക് അഞ്ചാം മെഡലാണ് സ്വന്തമായത്. ഭാരോദ്വഹനത്തിൽ പുരുഷന്‍മാരുടെ 67 കിലോവിഭാഗത്തിൽ ജെറിമി ലാൽറിന്നുംഗ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.
കരിയറിലെ തന്‍റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെ ജെറിമി ലാൽറിന്നുംഗ സ്വര്‍ണവുമായി വിസ്മയിപ്പിച്ചു. സ്‌നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയുമായി ആകെ 300 കിലോയാണ് ജെറിമി ലാൽറിന്നുംഗ ഉയര്‍ത്തിയത്. ജെറിമി ഉയര്‍ത്തിയ 300 കിലോ ഗെയിംസ് റെക്കോര്‍ഡാണ്. സ്‌നാച്ചിലെ ജെറിമിയുടെ 140 കിലോയും പുതിയ ഗെയിംസ് റെക്കോര്‍ഡായി മാറി. എന്നാല്‍ മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ ജെറിമിക്ക് പരിക്കേറ്റത് ആശങ്കയാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാബായി ചനുവിലൂടെയാണ് ആദ്യ സ്വര്‍ണമെത്തിയത്. ഗെയിംസ് റെക്കോർഡോടെയാണ് മീരാബായി സ്വർണം നിലനിർത്തിയത്.
മസ്‌കറ്റ്:മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാജകീയ സ്വീകരണം. ജോർദാൻ, എത്യോപ്യ എന്നിവിടങ്ങളിലെ വിജയകരമായ സന്ദർശനത്തിന്…
തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന…
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…