indias-weekly-covid-cases-nearly-double-in-last-7-days
ദില്ലി: രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കോവിഡ്. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം ഇരട്ടിയായി ഉയര്ന്നു. ദില്ലി, ഹരിയാന, ഉത്തര്പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകളില് കൂടുതല് വര്ധനവുള്ളത്. ഇതില് ദില്ലിയിലാണ് ഏറ്റവും കൂടുതല് കേസുകള് റിപ്പോര്ട്ട് ചെയ്യുന്നത്.
അതേസമയം 11 ആഴ്ചയോളം രാജ്യത്തെ കേസുകള് ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്ക് ശേഷമാണ് രോഗികളുടെ എണ്ണം ഉയരാന് തുടങ്ങിയത്. തുടര്ച്ചയായി മൂന്ന് ദിവസങ്ങളില് ദില്ലിയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസം 1083 കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്.
നിലവിൽ പല സംസ്ഥാനങ്ങളിലും കേസുകള് കുത്തനെ കൂടുന്നുണ്ട്. ഈ സാഹചര്യത്തിൽ മാസ്ക് വെയ്ക്കുന്നതടക്കമുള്ള കാര്യങ്ങളില് പല സംസ്ഥാന സര്ക്കാരുകളും കര്ശന നിര്ദ്ദേശങ്ങളും നല്കിയിട്ടുണ്ട്. എന്നാൽ മറ്റൊരു കോവിഡ് തരംഗം സംബന്ധിച്ച് ആരോഗ്യ വിദഗ്ദ്ധര് ഇതുവരെ മുന്നറിയിപ്പ് നല്കിയിട്ടില്ല.
കര്ണാടകത്തില് കോവിഡ് രോഗികള് കൂടിവരികയാണ്. വെള്ളിയാഴ്ച രോഗികള് നൂറിലെത്തിയിരുന്നു. മദ്രാസ് ഐഐടിയില് പുതിയ കോവിഡ് ക്ലസ്റ്റര് രൂപംകൊണ്ടതിനാല് തമിഴ്നാട്ടില് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില് തിങ്കളാഴ്ച കോവിഡ് വിദഗ്ധരുടെ യോഗം ചേരും.
മാത്രമല്ല ഈദും അക്ഷയതൃതീയയുമുള്പ്പെടെ ഉത്സവങ്ങള് അടുത്തുവരുന്ന സാഹചര്യത്തിൽ ആഘോഷവേളകളില് കോവിഡ് മുന്കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയായ മന് കി ബാത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. കൂടാതെ കോവിഡിനെക്കുറിച്ച് ജാഗ്രതയോടെയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…