അമ്മു എസ് സജീവ്
പത്തനംതിട്ടയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് പിന്നിൽ വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങളായിരുന്നുവെന്ന് സൂചന. മരിച്ച അമ്മുവിനെ വിദ്യാർത്ഥികളുടെ വിനോദയാത്രയുടെ കോ- ഓഡിനേറ്ററാക്കിയിരുന്നു. എന്നാൽ ചില വിദ്യാർത്ഥികൾ ഇതിനെ എതിർത്തു. ഇത്തരത്തിലെ തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടിയത്. ചുട്ടിപ്പാറ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് 22 കാരിയായ അമ്മു.
സംഭവത്തിൽ പോലീസിന്റെ പ്രാഥമിക കണ്ടെത്തലുകൾ
ഡിസംബര്‍ മാസം സംഘടിപ്പിക്കാമെന്ന് കരുതിയിരുന്ന വിനോദയാത്രയുടെ വിദ്യാര്‍ത്ഥി കോ- ഓഡിനേറ്ററായി അമ്മു സജീവിനെയാണ് തെരഞ്ഞെടുത്തത്. എന്നാല്‍, ഒരു വിഭാഗം പെണ്‍കുട്ടികള്‍ ഇതിനെ എതിര്‍ത്തു. പരീക്ഷയ്ക്ക് മുന്‍പായി സമര്‍പ്പിക്കേണ്ട ബുക്കുകളിലൊന്ന് കാണാതായതുമായി ബന്ധപ്പെട്ടും പരസ്‌പരം തകർക്കങ്ങൾ ഉയര്‍ന്നു. പിന്നാലെ അമ്മുവിന്‍റെ പിതാവ് പ്രിന്‍സിപ്പലിനു പരാതി നല്‍കി. തര്‍ക്കത്തിലേര്‍പ്പെട്ട പെണ്‍കുട്ടികളുടെ രക്ഷിതാക്കളോടും അമ്മുവിൻറെ പിതാവിനോടും പതിനെട്ടാം തീയതി ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിനു പിന്നാലെയാണ് ഇന്നലെ വൈകുന്നേരം താഴേ വെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽനിന്ന് അമ്മു ചാടിയത്. ഇന്നലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടായതായാണ് സംശയിക്കുന്നതെന്നും പോലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിനു കേസെടുത്ത പത്തനംതിട്ട പോലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അദ്ധ്യാപകരുടേയും മൊഴി രേഖപ്പെടുത്തും. അമ്മുവിന്‍റെ രക്ഷിതാക്കളെ പ്രത്യേകം കണ്ടും മൊഴി എടുക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…