India

ഏതൊക്കെ മരുന്ന് കഴിഞ്ഞിട്ടും കൈവേദനയ്ക്ക് മാറ്റമില്ല; ഒടുവിൽ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി, മണിക്കൂറുകൾക്കകം വയറിളക്കവും ഛര്‍ദ്ദിയും: ഇൻഡോറിൽ യുവാവ് മരിച്ചു

ഇൻഡോർ: കൈ വേദനയ്ക്ക് യൂട്യൂബ് നോക്കി സ്വന്തമായി മരുന്ന് ഉണ്ടാക്കി കഴിച്ചയാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഇൻഡോറിലെ സ്വര്‍ണ്ണബാഗില്‍ താമസിക്കുന്ന ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. യൂട്യൂബില്‍ നോക്കി വനമേഖലയില്‍ നിന്നുള്ള പ്രത്യേക ഫലം ഉപയോഗിച്ച്‌ ജ്യൂസ് ഉണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ധര്‍മേന്ദ്ര. ഇതിനിടയില്‍, അദ്ദേഹം ഒരു അപകടത്തില്‍ പെടുകയും കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പലയിടത്തും ചികിത്സ തേടിയെങ്കിലും കൈവേദന മാറിയില്ല. തുടര്‍ന്ന് യൂട്യൂബില്‍ നോക്കി മരുന്ന് ഉണ്ടാക്കാന്‍ തീരുമാനിച്ചു. കാട്ടില്‍ കാണുന്ന ചില പഴങ്ങള്‍ പറിച്ചെടുത്ത് ജ്യൂസ് ഉണ്ടാക്കിയാല്‍ വേദന മാറുമെന്ന് യൂട്യൂബില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഇയാള്‍ ഇവ ശേഖരിച്ച്‌ ജ്യൂസ് ഉണ്ടാക്കി കുടിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജ്യൂസ് കുടിച്ച ശേഷം വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായി. ധര്‍മ്മേന്ദ്രയെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു. പക്ഷേ, ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ഇൻഡോറിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ബന്ധുക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുകയും ചെയ്തു.

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

10 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

10 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

11 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

12 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

18 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago