NATIONAL NEWS

തുടർച്ചയായ ഏഴാംതവണയും ഇന്ത്യയുടെ ക്ലീൻ സിറ്റിയായി ഇൻഡോർ; ഇത്തവണ ഒന്നാം റാങ്ക് പങ്കിട്ട് വജ്രനഗരമായ സൂറത്തും; ചിത്രത്തിലില്ലാതെ കേരളം

ദില്ലി- സ്വച്ഛ് പുരസ്കാരത്തിൽ ഏഴാം തവണയും ആധിപത്യം തുടർന്ന് ഇൻഡോർ. വൃത്തിയുള്ള ന​ഗരങ്ങളുടെ പട്ടികയിൽ ഇത്തവണ ഇൻഡോറിനൊപ്പം ​ഗുജറാത്തിലെ വജ്രന​ഗരമായ സൂറത്തും ഒന്നാം റാങ്ക് പങ്കിട്ടു. സംസ്ഥാനങ്ങളിൽ മഹാരാഷ്‌ട്ര ഒന്നാമതായപ്പോൾ മദ്ധ്യപ്രദേശ് രണ്ടാം സ്ഥാനത്തെത്തി. അതേസമയം, ഒരു ലിസ്റ്റിലും ആദ്യ പത്തിൽ ഇടം നേടാൻ കേരളത്തിനായില്ല.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഡൽഹിയിലെ ഭാരത് മണ്ഡ‍പത്തിൽ നടന്ന പരിപാടിയിലായിരുന്നു പുരസ്കാര വിതരണം. ഭോപ്പാൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറിയതും മദ്ധ്യപ്രദേശിന് നേട്ടമായി.

മാലിന്യ മുക്ത ന​ഗരം എന്ന വിഭാ​ഗത്തിൽ ഏഴ് സ്റ്റാർ റേറ്റിം​ഗും ഇൻഡോറിനാണ്. വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് ആറു ഭാ​ഗങ്ങളായി തിരിക്കുന്ന ഐഡിയയ്‌ക്കും സൂറത്തിന് അവാർഡുണ്ട്. ഇതടക്കം മൂന്ന് പുരസ്കാരങ്ങളാണ് വജ്രന​ഗരത്തിന് ലഭിച്ചത്.

anaswara baburaj

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

8 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

8 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

9 hours ago