പ്രതീകാത്മക ചിത്രം
സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം പുലർത്തിയതായി തെളിവ് ലഭിച്ചതിന് പിന്നാലെ എസ്‌ഐക്ക് സസ്‌പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ എൻ ശ്രീജിത്തിനെതിരെയാണ് നടപടി. സ്വർണക്കടത്ത് സംഘവുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം നടന്നിരുന്നു. അന്വേഷണത്തിൽ ശ്രീജിത്ത് സംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തി.
സ്വർണക്കടത്ത് നടത്തുന്നവരെ പിടികൂടാനായി പൊലീസ് തയ്യാറെടുക്കുന്ന വിവരം പലപ്പോഴും ശ്രീജിത്ത് ആണ് സംഘങ്ങൾക്ക് ചോർത്തി നൽകിയിരുന്നത്. കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണവേട്ടയുടെ വിവരങ്ങളും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പിന്തുടർന്ന് നടത്തുന്ന അന്വേഷണങ്ങളുടെ വിവരങ്ങളും ഇയാൾ സംഘങ്ങൾക്ക് കൈമാറി. ഇവരിൽ നിന്ന് പ്രതിഫലമായി പണവും കൈപറ്റി. ഗൂഗിൾ പേ വഴിയാണ് ഇയാൾ സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് പണം കൈപ്പറ്റിയിരുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…