പ്രതീകാത്മക ചിത്രം
ഒട്ടാവ : ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് കാനഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. കാനഡയിലെ ചില പ്രവിശ്യകളിൽ ജീവനക്കാരിൽ നിന്ന് നിർബന്ധപൂർവം ഈടാക്കുന്ന നികുതിയാണ് എംപ്ലോയി ഹെൽത്ത് ടാക്സ്. മെഡിക്കൽ സംവിധാനങ്ങൾക്കുള്ള ചെലവിനത്തിലേക്കാണ് ഈ നികുതി വരുമാനം എത്തുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണക്കാക്കുന്നത്. തൊഴിലാളികളുടെ ശമ്പളം അടിസ്ഥാനപ്പെടുത്തി തൊഴിലുടമയാണ് ഈ നികുതി സർക്കാറിലേക്ക് അടയ്ക്കേണ്ടത്.
2020 ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 1,34,822.38 കാനേഡിയൻ ഡോളർ ഇൻഫോസിസിന് പിഴ ചുമത്തിയിരിക്കുന്നത് എന്നാണ് വിവരം.
കാനേഡിയൻ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ഇൻഫോസിസിന് കഴിഞ്ഞയാഴ്ച തന്നെ പിഴ സംബന്ധിച്ച ഉത്തരവ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ഈ പിഴ കമ്പനിയുടെ ഏതെങ്കിലും പ്രവർത്തനത്തെയോ ധനകാര്യ സ്ഥിതിയെയോ ബാധിക്കില്ലെന്ന് ഇൻഫോസിസ് അറിയിച്ചു. കാനഡയിൽ വിവിധ സ്ഥലങ്ങളിൽ ഓഫീസുകൾ ഉൾപ്പെടെ വിപുലമായ സാന്നിദ്ധ്യം ഇൻഫോസിസിനുണ്ട്.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…